ന്യൂഡൽഹി: ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മ പരാമർശങ്ങൾക്കെതിരെ നടപടി എടുക്കണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ട് പൗര പ്രമുഖർ.തെലുങ്കാന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് കെ ശ്രീധർ റാവു ഉൾപ്പടെ വിരമിച്ച 14 ജഡ്ജിമാരും 130 ബ്യൂറോക്രാറ്റുകളും,20 അംബാസഡർമാരും 118 സായുധ സേനാ ഓഫീസർമാരും എന്നിവരുൾപ്പടെ 262 പേരാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന് കത്തയച്ചത്. സുപ്രീം കോടതി സ്വമേധയാ കേസ് എടുക്കണമെന്നാണ് കത്തിലെ ആവശ്യം.
വിവാദ പ്രസംഗം സമുദായിക പൊരുത്തക്കേടും വിഭാഗീയ കലാപവും ഉണ്ടാക്കുമെന്നാണ് കത്തിൽ പറയുന്നത്.രാജ്യത്തിന്റെ സാധാരണ പൗരൻമാരുടെ ഹൃദയങ്ങളിലും സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നവരുടെ വികാരങ്ങളെ ഇത് വ്രണപ്പെടുത്തുകയുമാണെന്ന് കത്തിൽ പറയുന്നു.തന്റെ വിദ്വേഷ പ്രസംഗത്തിന് ഉദയനിധി മാപ്പ് പറഞ്ഞിട്ടില്ലെന്നും ചൂണ്ടികാട്ടുന്നു.അതേ സമയം ഉദയനിധിയുടെ വിദ്വേഷ പ്രസംഗം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ ബാധിക്കുന്നു എന്നും തമിഴ്നാട് മുഖ്യമന്ത്രിയായ എം കെ സ്റ്റാലിന്റെ മകനാണ് ഉദയനിധി എന്നും കത്തിൽ പറയുന്നു.നിയമവാഴ്‌ചയെ ഗുരുതരമായി ദുർബലപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തത്‌കൊണ്ട് സുപ്രീംകോടതി ഉദയനിധിക്കെതിരെ സ്വമേധയ കേസ് എടുക്കണമെന്നാണ് കത്തിലെ അഭ്യർത്ഥന.
തമിഴ്‌നാട് മന്ത്രിയായ ഉദയനിധി സ്റ്റാലിൻ ശനിയാഴ്ചയാണ് വിവാദ പ്രസംഗം നടത്തിയത്.സനാതന ധർമ്മം ഉൻമൂലനം ചെയ്യേണ്ടതാണെന്നും പ്രതിപക്ഷ "ഇന്ത്യ" സഖ്യം ഹിന്ദു വിരുദ്ധമാണ് എന്ന തരത്തിലാണ് ഉദയ നിധി ആരോപണമുയർത്തിയത്.
സനാതന ധർമ്മത്തിനെതിരെ ഇനിയും പറയുമെന്നും ജാതി വിവേചനത്തെ അപലപിച്ചാണ് സംസാരിച്ചതെന്നും ഉദയനിധി സ്റ്റാലിൻ പ്രതികരിച്ചു. ഹിന്ദു മതത്തെ മാത്രമല്ല, എല്ലാ സമുദായങ്ങളെയും ഉദ്ദേശിച്ചാണ് പറഞ്ഞത്. ബി.ജെ.പി എന്റെ വാക്കുകൾ രാഷ്ട്രീയ ലാഭത്തിനായി വളച്ചൊടിക്കുന്നു. കോൺഗ്രസ് മുക്ത ഭാരതമെന്ന് മോദി പറയുന്നത് കോൺഗ്രസുകാരെ ഉന്മൂലനം ചെയ്യാനുള്ള ആഹ്വാനമാണോ? എത്ര കേസ് വന്നാലും നേരിടും."ഇന്ത്യ" മുന്നണി നിശബ്ദത പാലിക്കുന്നു. സോണിയാഗാന്ധി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ് ? കോൺഗ്രസും പ്രതിപക്ഷ മുന്നണിയും മാപ്പു പറയണം.ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |