കൊച്ചി: എറണാകുളം കുറുമശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കുറുമശ്ശേരി അമ്പാട്ടുപറമ്പിൽ ഗോപി (62), ഭാര്യ ഷീല (55), മകൻ ഷിബി (33) എന്നിവരെ വീടിന്റെ ഹാളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഗോപി ഓട്ടോ ഡ്രൈവർ ആയിരുന്നു. ഷിബി വിദേശത്തുനിന്ന് മടങ്ങി വന്നയാളാണ്. ഭാര്യയെയും രണ്ടു മക്കളെയും ഷിബി കഴിഞ്ഞ ദിവസം ഭാര്യയുടെ വീട്ടിൽ കൊണ്ടുവിട്ടിരുന്നു. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |