അഗർത്തല: ത്രിപുരയിലെ ധർമ്മനഗറിന് സമീപം റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ധർമ്മനഗറിൽ നിന്ന് 72 കിലോമീറ്റർ വടക്കുകിഴക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ കണ്ടെത്തൽ. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
An earthquake of magnitude 4.4 hits 72km NE of Dharmanagar in Tripura: National Center for Seismology pic.twitter.com/3eFdtaVwtx
— ANI (@ANI) September 9, 2023
അതേസമയം, മൊറോക്കോയിൽ ഇന്നലെ അർദ്ധരാത്രിയോടെ ഉണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 800 കടന്നു. 6. 8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ടൂറിസ്റ്റ് ഹോട്ട്സ്പോട്ടായ മാരാകേഷിന്റെ തെക്ക് പടിഞ്ഞാറ് 72 കിലോമീറ്റർ അകലെയായി രാത്രി 11:11ന് ഉണ്ടായതായി യു എസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്യുന്നു.
തീരപ്രദേശങ്ങളായ റബാത്, കസബ്ളാംഗ, എസോയിറ എന്നിവിടങ്ങളിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടു. പകുതിയിൽ കൂടുതലും ഹൗസ്, ടറൗഡന്റ് പ്രവിശ്യയിലെ ആളുകളാണ് കൊല്ലപ്പെട്ടത്. കനത്ത നാശനഷ്ടമാണ് പ്രദേശത്ത് റിപ്പോർട്ട് ചെയ്യുന്നത്. പലയിടങ്ങളിലും വൈദ്യുതി നിലച്ചു. അനേകം കെട്ടിടങ്ങൾ തകർന്നുവീണു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |