കൊച്ചി: വിദ്യാർത്ഥിനികളുടെ മൂത്രപ്പുരയിലെ ദൃശ്യങ്ങൾ പി.ടി.എ യോഗത്തിൽ പ്രദർശിപ്പിച്ച സംഭവത്തിൽ കേസെടുക്കാതെ തൃക്കാക്കര പൊലീസ് ഒളിച്ചുകളിക്കുന്നതായി ആക്ഷേപം. തൃക്കാക്കരയിലെ ഒരു സ്കൂളിലെ വനിതാ പി.ടി.എ അംഗത്തിനെതിരെ പ്രധാനാദ്ധ്യാപിക പൊലീസിൽ പരാതി നൽകിയെങ്കിലും തുടർനടപടിയില്ല. ഇവരുടെ ഫോണും പരിശോധിച്ചിച്ചില്ല. ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. ഉടനെ തന്നെ പരാതിയും നൽകി.
പി.ടി.എ യോഗത്തിൽ പെൺകുട്ടികളുടെ മൂത്രപ്പുരയിലെ ഫോട്ടോയും വിഡിയോയും ചില രക്ഷിതാക്കളെ കാണിച്ചതോടെയാണ് സംഭവം പുറത്തായത്. തുടർന്ന് ഇവരെ പി.ടി.എ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി. പിന്നീട് ഈ യുവതി ദൃശ്യങ്ങൾ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരനെയും കാണിച്ചു. ഇദ്ദേഹം താക്കീത് നൽകിയതായും പരാതിയിൽ പറയുന്നു.
സ്കൂളിനെതിരെ വിവിധ കേന്ദ്രങ്ങളിൽ ഇവർ നിരവധി വ്യാജപരാതികളും നൽകിയിട്ടുണ്ടെന്നും പ്രധാന അദ്ധ്യാപികയുടെ പരാതിയിലുണ്ട്. ദൃശ്യങ്ങൾ ഇവർക്ക് എങ്ങിനെ ലഭിച്ചുവെന്നും പ്രചരിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ഇവർക്കെതിരെ പോക്സോ കേസെടുക്കണമെന്നും തൃക്കാക്കര അസി. കമ്മിഷണർക്ക് നൽകിയ പരാതിയിലും ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ധ്യാപിക കുട്ടികളുടെ അടിവസ്ത്രം പരിശോധിച്ചെന്ന് ഇവർ മുമ്പ് പരാതി നൽകിയിട്ടുണ്ട്. മൂന്നുമാസം മുമ്പ് പൊലീസ് കേസെടുത്തെങ്കിലും പിന്നീട് പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |