SignIn
Kerala Kaumudi Online
Saturday, 27 July 2024 2.08 PM IST

കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ; വിഷാദത്തിലായിരുന്നെന്ന് കുടുംബം, അന്വേഷണം

death

ആഗ്ര: കാറിനുളളിൽ നാൽപതുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ കാൺപൂർ ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന കാറിലാണ് വ്യവസായിയായ മനു അഗർവാൾ (40) നെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്‌ച രാത്രി പൊലീസ് ദേശീയ പാതയിൽ പെട്രോളിംഗ് നടത്തുന്നതിനിടെ നിർത്തിയിട്ടിരുന്ന കാറിൽ നിന്നും ഉച്ചത്തിൽ പാട്ട് കേൾക്കുകയും എഞ്ചിനിൽ നിന്നും ശബ്ദം കേൾക്കുകയും ചെയ്തതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ഡ്രൈവർ സീ​റ്റിൽ കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. രക്തം പുരണ്ട കത്തി പൊലീസ് കാറിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ആഗ്ര സ്വദേശിയായ മനു മോത്തിഗഞ്ചിൽ ഒരു കട നടത്തിവരികയായിരുന്നു.ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ മനു വീട്ടിൽ നിന്നും കടയിലേക്ക് പോയത്. രാത്രിയായിട്ടും തിരികെ വന്നിരുന്നില്ല എന്നാണ് കുടുംബത്തിന്റെ മൊഴി. കുറച്ച് നാളുകളായി മനുവിനെ വിഷാദ രോഗം ബാധിച്ചിരുന്നു. മരണവുമായി ബന്ധപ്പെട്ട് വ്യക്തമായ കാരണങ്ങളൊന്നും ലഭിച്ചിട്ടില്ല. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, KNIFE, CAR, NECK, FAMILY, INVESTIGATION
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.