തിരുവനന്തപുരം: കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ,എയ്ഡഡ്,സ്വാശ്രയ,യു.ഐ.റ്റി.,ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ ഒഴിവുള്ള പി.ജി സീറ്റുകളിലേക്ക് മേഖലാ തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. തിരുവനന്തപുരം മേഖലയിലെ കോളേജുകളിലേക്ക് 21,23 തീയതികളിൽ പാളയം സെനറ്റ് ഹാളിലും ആലപ്പുഴ മേഖലയിലെ കോളേജുകളിലേക്ക് 25ന് പുന്നപ്ര മാർ ഗ്രിഗോറിയസ് കോളേജിലും കൊല്ലം മേഖലയിലെ കോളേജുകളിലേക്ക് 26ന് കൊല്ലം എസ്.എൻ കോളേജിലുമാണ് അലോട്ട്മെന്റ്. വിവരങ്ങൾക്ക്:https://admissions.keralauniversity.ac.in/pg2023/.
ബിരുദാനന്തര ബിരുദ കോഴ്സുകളിലെ രണ്ടാംഘട്ട സ്പോർട്സ് ക്വോട്ട റാങ്ക് ലിസ്റ്റിലേക്കുള്ള സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയായി. പ്രൊഫൈലിൽ വെരിഫിക്കേഷൻ സ്റ്റാറ്റസ് പരിശോധിക്കാം.
അഞ്ചും,ആറും സെമസ്റ്റർ ബി.ടെക്. ജനുവരി 2023 പരീക്ഷയുടെ (2008 സ്കീം) സിവിൽ ബ്രാഞ്ചിലെ പ്രാക്ടിക്കൽ പരീക്ഷകൾ 25,26 തീയതികളിൽ പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റൂട്ട് ഒഫ് ടെക്നോളജി ഫോർ വിമണിൽ വച്ച് നടത്തും.
ഒക്ടോബർ 9ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഡിപ്ലോമ ഇൻ ട്രാൻസലേഷൻ സ്റ്റഡീസ് (ഡി.ടി.എസ്.) പരീക്ഷയ്ക്ക് പിഴയില്ലാതെ 21വരെയും 150രൂപ പിഴയോടെ 26വരെയും 400രൂപ പിഴയോടെ 29വരെയും അപേക്ഷിക്കാം.
എം.ജി സർവകലാശാലാ
വൈവ വോസി
രണ്ടാം സെമസ്റ്റർ എം.എസ്.ഡബ്ല്യു പരീക്ഷയുടെ വൈവ വോസി 18 മുതൽ അതത് കോളജുകളിൽ നടക്കും.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ പരീക്ഷയുടെ മ്യൂസിക്ക് വയലിൻ,കഥകളിവേഷം,കഥകളി ചെണ്ട പ്രാക്ടിക്കൽ പരീക്ഷകൾ 19 മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ നടക്കും.
കാലിക്കറ്റ് സർവകലാശാല
സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ സംസ്കൃത പഠനവിഭാഗത്തിൽ എം.എ.സംസ്കൃതം കോഴ്സിന് എസ്.സി,എസ്.ടി,ഇ.ഡബ്ല്യു.എസ്,ഒ.ബി.എച്ച്,ഓൾ ഇന്ത്യ ക്വാട്ട,പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ 18ന് രാവിലെ 10.30ന് പഠനവിഭാഗത്തിൽ ഹാജരാകണം.
പരീക്ഷാ ഫലം
നാലാം സെമസ്റ്റർ എം.എഡ് ജൂലൈ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29വരെ അപേക്ഷിക്കാം.
കണ്ണൂർ സർവകലാശാല
ബി.ടെക് സപ്ലിമെന്ററി
ഒന്ന്,രണ്ട് സെമസ്റ്റർ ബി.ടെക് ഡിഗ്രി സപ്ലിമെന്ററി,മൂന്നാം സെമസ്റ്റർ ബി.ടെക് ഡിഗ്രി സപ്ലിമെന്ററി (മേഴ്സി ചാൻസ് 2007-2014 അഡ്മിഷൻ,പാർട് ടൈം ഉൾപ്പെടെ) യഥാക്രമം 19, 20 തീയതികളിൽ ആരംഭിക്കുന്ന പരീക്ഷകൾ താവക്കര ക്യാമ്പസിൽ വച്ച് നടക്കും. പരീക്ഷാ കേന്ദ്രം രേഖപ്പെടുത്തിയ പുതുക്കിയ ഹാൾ ടിക്കറ്റ് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷാ തീയതി നീട്ടി
പ്രൈവറ്റ് രജിസ്ട്രേഷൻ ബി.കോം,ബി.എ പൊളിറ്റിക്കൽ സയൻസ്,ബി.എ കന്നഡ,ബി.എ അറബിക് ആൻഡ് ഇസ്ലാമിക് ഹിസ്റ്ററി,ബി.എ ഉർദു ആൻഡ് ഇസ്ലാമിക് ഹിസ്റ്ററി,എം.എ ഡെവലപ്മെന്റ് എക്കണോമിക്സ്,എം.കോം,അഫ്സൽ ഉൽ ഉലമ പ്രിലിമിനറി,ബി.കോം അഡിഷണൽ ഓപ്ഷണൽ കോ-ഓപ്പറേഷൻ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷാതീയതി 30 വരെ നീട്ടി. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ഒക്ടോബർ ഏഴിനകം സർവകലാശാലയിൽ സമർപ്പിക്കണം.
ആരോഗ്യ സർവകലാശാല
ഓൺലൈൻ രജിസ്ട്രേഷൻ
ആരോഗ്യശാസ്ത്ര സർവകലാശാല ഒക്ടോബർ 30ന് ആരംഭിക്കുന്ന രണ്ടാം വർഷ ബാച്ച്ലർ ഒഫ് ഒക്യുപേഷണൽ തെറാപ്പി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2020 സ്കീം) പരീക്ഷയ്ക്ക് ഒക്ടോബർ 13വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. സൂപ്പർ ഫൈനോടുകൂടി ഒക്ടോബർ 19 വരെയും രജിസ്ട്രേഷൻ നടത്താം.
പരീക്ഷാ ടൈംടേബിൾ
18ന് ആരംഭിക്കുന്ന ഒന്നാം വർഷ ബി.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം) പ്രാക്ടിക്കൽ,19ന് ആരംഭിക്കുന്ന ഒന്നാം വർഷ ബി.എസ്.സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം) പ്രാക്ടിക്കൽ,ഒക്ടോബർ 4 മുതൽ 18 വരെയുള്ള തീയതികളിൽ നടക്കുന്ന ഒന്നാം വർഷ ബി.എസ്.സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി (2016 ആൻഡ് 2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |