തിരുവനന്തപുരം: സിലബസ് പരിഷ്കരിച്ച പുസ്തകങ്ങളിൽ ഉൾപ്പെടെ 5,7,8,9,12 ക്ളാസുകളിൽ ഗുരുദേവപഠനം ഉൾപ്പെടുത്തിയിട്ടുള്ളതായി എസ്.സി.ഇ.ആർ.ടി വ്യക്തമാക്കി.
സ്കൂൾ പാഠ്യപദ്ധതിയിൽ നിന്നൊഴിവാക്കിയ ശ്രീനാരായണപഠനം പുനഃസ്ഥാപിക്കണമെന്നും ഗുരുപഠനം വിപുലമാക്കണമെന്നും ആവശ്യപ്പെട്ട് കരിക്കുലം കമ്മിറ്റി മുൻഅംഗവും ശ്രീനാരായണപഠന കേന്ദ്രം മുൻ ഡയറക്ടറുമായ ശ്രീനാരായണദാസ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നിവേദനം നൽകിയിരുന്നു.കോൺഗ്രസ് നേതാക്കളായ കെ.സി ജോസഫ്, രമേശ് ചെന്നിത്തല എന്നിവരും ഇത് സംബന്ധിച്ച് ആരോപണവുമായി രംഗത്തെത്തിയിരുന്നു.
അതേസമയം ശ്രീനാരായണഗുരു - ജനനം, മാതാപിതാക്കൾ, പ്രശസ്തി, സംസ്‌കൃത കൃതികൾ, മലയാള കൃതികൾ, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സന്ദേശങ്ങൾ, ജാതിചിന്ത ഉന്മൂലനം ചെയ്യാനായി അദ്ദേഹം നടത്തിയ യത്നങ്ങൾ, ആലുവ സർവമത സമ്മേളനം, മഹാത്മാഗാന്ധിയും രവീന്ദ്രനാഥ ടാഗോറും ഗുരുവുമായി നടത്തിയ കൂടിക്കാഴ്ച്ചയുടെ പരാമർശം, സംസ്‌കൃതം, മലയാളം, തമിഴ് എന്നീ ഭാഷകളിലെ 64കൃതികളുടെ പരാമർശം, സമത്വം, സാഹോദര്യം, മാനവികത, ഐകമത്യം എന്നിവയിൽ അദ്ദേഹത്തിന്റെ സമഗ്രമായ ദർശനം, ഗ്രന്ഥങ്ങളിലെ പ്രസിദ്ധമായ വരികൾ എന്നിവ ഉൾക്കൊള്ളുന്ന ഭാഗങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതായി എസ്.സി.ഇ.ആർ.ടി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |