കണ്ണൂർ: ട്രെയിനിനുള്ളിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈയിൽ നിന്ന് മംഗലാപുരത്തേക്ക് പോയ ട്രെയിനിലാണ് സംഭവം. ഗുജറാത്ത് തുളസിദർ സ്വദേശി സയ്യിദ് ആരിഫ് ഹുസൈൻ (66) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെ ട്രെയിൻ കണ്ണൂരിൽ എത്തിയപ്പോഴാണ് ഒപ്പം യാത്ര ചെയ്യുന്നയാൾ മരിച്ചെന്ന വിവരം മറ്റ് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ചെന്നൈയിൽ നിന്ന് കയറിയ ഇയാൾ കാസർകോട്ടേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |