ന്യൂഡൽഹി: ജീവനക്കാരുടെ ശമ്പളമൊഴികെയുള്ള ചെലവിന് പണം ലഭിക്കാത്തതിൽ കേരളാഹൗസ് പ്രവർത്തനം പ്രതിസന്ധിയിൽ. ട്രഷറിയിൽ നിന്ന് ബില്ലു മാറാത്തതാണ് പ്രശ്‌നം. കാന്റീനിൽ പാൽ വാങ്ങാത്തതിനാൽ രണ്ടുദിവസമായി കട്ടൻ ചായയാണ് വിതരണം ചെയ്യുന്നത്. ഗ്യാസ് തീർന്നാൽ ഭക്ഷണം പാകം ചെയ്യലും മുടങ്ങും. കേരളഹൗസിലെ കാറുകൾക്ക് ഇന്ധനം നിറച്ച വകയിൽ പെട്രോൾ പമ്പുകളിൽ പണം നൽകാനുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |