തിരുവനന്തപുരം: സിപിഎം നേതാക്കളുടെ ഭാര്യമാരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച കേസിൽ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി എബിൻ കോടങ്കര (27)യാണ് സൈബർ പൊലീസിന്റെ പിടിയിലായത്. കോൺഗ്രസ് കോടങ്കര വാർഡ് പ്രസിഡന്റാണ് എബിൻ. എ എ റഹീം എംപിയുടെ ഭാര്യ അമൃത റഹീം നൽകിയ പരാതിയിലാണ് അറസ്റ്റ്.
ഫേസ്‌ബുക്കിൽ താൻ പോസ്റ്റ് ചെയ്തിരുന്ന ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് അമൃത റഹീം പരാതി നൽകിയത്. കോട്ടയം കുഞ്ഞച്ചൻ എന്ന വ്യാജ ഐഡിയിൽ നിന്നാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്. എബിനാണ് ഈ ചിത്രങ്ങൾ തയ്യാറാക്കിയതെന്ന് സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. സിപിഎം വനിതാ നേതാക്കൾക്കെതിരെ ഇതേ പ്രൊഫൈലിൽ നിന്ന് പോസ്റ്റുകൾ വന്നിരുന്നതായും സൈബർ പൊലീസ് കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |