വാരണാസി: തന്റെ മണ്ഡലത്തിൽ പുതിയ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജതലബ് മേഖലയിലെ റിംഗ് റോഡിന് സമീപത്തായിട്ടാണ് പുതിയ സ്റ്റേഡിയം പണികഴിപ്പിക്കുക. പുതിയ സ്റ്റേഡിയത്തിനായി സ്ഥലമേറ്റടുക്കാനായി 121 കോടിയാണ് സർക്കാർ ചിലവഴിച്ചത്. നിർമ്മാണ ചിലവ് 330 കോടിയാണ്. 2025 ഓടേ സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ.ഈ സ്റ്റേഡിയത്തിന് 30,000ൽ അധികം പേർക്ക് ഇരിക്കാനുളള സംവിധാനമൊരുക്കും. സ്റ്റേഡിയത്തിന്റെ ഗ്യാലറി വാരണാസിയിലെ ഘട്ടുകളുടെ പടികളോട് സാമ്യമുളളവയായിരിക്കും.
ഇന്ന് നടന്ന തറക്കല്ലിടൽ ചടങ്ങിൽ പ്രധാന മന്ത്രിക്കൊപ്പം ഉത്തർപ്രദേശ് മുഖ്യമന്ത്രിയോഗി ആദിത്യനാഥ്, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും രവി ശാസ്ത്രിയും പങ്കെടുത്തിരുന്നു. ബി സി സി ഐ പ്രസിഡന്റായ റോജർ ബിന്നി, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, സെക്രട്ടറി ജയ് ഷാ എന്നിവരും പങ്കെടുത്തു. ഉത്തർപ്രദേശിലെ മൂന്നാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണിത്. മറ്റുളളവ കാൺപൂരിലും ലഖ്നൗവിലുമാണ് സ്ഥിതി ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |