ന്യൂഡൽഹി: ഇന്ത്യയിലെ എല്ലാ ഭാഷകളെയും ദേശീയ ഭാഷകളായി കണക്കാക്കുന്നുവെന്നും പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിൽ വേണമെന്നും ആർ.എസ്.എസ്. എപ്പോഴും ഇതേ നിലപാടാണ് ആർ.എസ്.എസ് കൈക്കൊണ്ടതെന്നും പബ്ലിസിറ്റി ഇൻ-ചാർജ് സുനിൽ അംബേക്കർ പറഞ്ഞു. നമ്മൾ സ്വന്തം ഭാഷയിൽ സംസാരിക്കണം,പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കണം. മഹാരാഷ്ട‌്രയിൽ ബി.ജെ.പി സർക്കാർ ഇംഗ്ലീഷ്,മറാത്തി മീഡിയം സ്കൂളുകളിൽ 5 വരെയുള്ള ക്ലാസുകളിൽ ഹിന്ദി നിർബന്ധിതമാക്കിയത് വിവാദമായിരിക്കെയാണ് ആർ.എസ്.എസ് പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |