കോഴിക്കോട‌്: കൊടുവള്ളിയിലെ പെട്രോൾ പമ്പിൽ പട്ടാപ്പകൽ കവർച്ച നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. സി സി ടി വി ദൃശ്യങ്ങളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്.
കഴിഞ്ഞദിവസമായിരുന്നു മോഷണം. പമ്പിനുള്ളിലെ മുറിയിൽ സൂക്ഷിച്ചിരുന്ന ജീവനക്കാരിയുടെ ബാഗിൽ നിന്ന് ഒന്നേകാൽ പവന്റെ സ്വർണമാലയും മൂവായിരം രൂപയുമായിരുന്നു മോഷണം പോയത്. വൈകിട്ട് ജോലികഴിഞ്ഞ് ജീവനക്കാരി വീട്ടിൽപോകാനായി ബാഗ് എടുത്തപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.
ഇതോടെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു.ഹാഫ് പാന്റും ടീ ഷർട്ടും ധരിച്ച ഒരാൾ ആരുടെയും ശ്രദ്ധയിൽപ്പെടാതെ മുറിയ്ക്കകത്തേക്ക് കയറിവരുന്നതും മോഷണം നടത്തിയശേഷം പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിയാണ് രണ്ടുപേർ പിടിയിലായത്. കൂടുതൽപ്പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |