മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജയറാമും പാർതിയും. മക്കളായ കണ്ണനും (കാളിദാസ് ജയറാം), ചക്കിയും (മാളവിക ജയറാം) ഏവർക്കും പ്രിയപ്പെട്ടവർ തന്നെ. കാളിദാസ് സിനിമയിൽ സജീവമാണ്. മാളവിക അടുത്തിടെ ചില പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
തന്റെ പ്രണയത്തെക്കുറിച്ച് കാളിദാസ് കഴിഞ്ഞ ഫെബ്രുവരിയിൽ വെളിപ്പെടുത്തിയിരുന്നു. മോഡലും 2021-ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരാണ് കാളിദാസിന്റെ കാമുകി. ഇപ്പോഴിതാ മാളവിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കാറിൽ രണ്ട് പേർ കൈകൾ ചേർത്തിരിക്കുന്ന ചിത്രമാണ് താരപുത്രി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിരിക്കുന്നത്. പശ്ചാത്തലമായി ഹിന്ദി പ്രണയ ഗാനവും കേൾക്കാം.
താരപുത്രി പ്രണയത്തിലാണെന്നാണ് ആരാധകർ പറയുന്നത്. അതോടൊപ്പം തന്നെ ആരാണ് കാമുകനെന്നും, കാമുകൻ നടനാണോയെന്നൊക്കെയാണ് ഇതുമായി ബന്ധപ്പെട്ട വാർത്തകൾക്ക് താഴെ ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. ജയറാമോ, പാർവതിയോ ഒന്നും ഇതിനോട് പ്രതികരിച്ചിട്ടില്ല. മാളവികയ്ക്ക് ഇൻസ്റ്റഗ്രാമിൽ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |