ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിന്റെ ചിത്രീകരണം കുട്ടനാട്ടിലെ വെളിയനാട് പഞ്ചായത്തിലെ കുന്നങ്കരി ഗ്രാമത്തിൽ ആരംഭിച്ചു.സമൂഹത്തോടും, സ്വന്തം കുടുംബത്തോടും ഏറെ പ്രതിബദ്ധതയുള്ള സാധാരണക്കാരനായ സിവിൽ പൊലീസ് ഒാഫീസറാണ് വർഗീസ്.
മനുഷ്യന്റെ സുഖദുഃഖങ്ങളിൽ പങ്കുകൊള്ളുന്ന ഈ ചെറുപ്പക്കാരന്റെ ഔദ്യോഗികജീവിത ത്തിൽ അരങ്ങേറുന്ന സംഘർഷങ്ങളാണ് നിരവധി സംഭവ ബഹുലങ്ങളായ മുഹൂർതങ്ങളിലൂടെ അവതരിപ്പിക്കുന്നത്.ടൊവിനോയാണ് വർഗീസ്. തൊട്ടപ്പനിലൂടെ അരങ്ങേറ്രം കുറിച്ച പ്രിയംവദ കൃഷ്ണനാണ് നായിക. പൃഥ്വിരാജ് നായകനായ വിലായത്ത് ബുദ്ധയിലും നായികയായ പ്രിയംവദയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം ഒരു കട്ടിൽ ഒരു മുറിയാണ്. പൊളിറ്റിക്കൽ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്,
തമിഴ് നടനും സംവിധായകനുമായ ചേരൻ, നന്ദു, ആര്യാസലിം, സുധി കോഴിക്കോട്, പ്രശാന്ത് മാധവൻ എന്നിവരാണ് മറ്റ് താരങ്ങൾ.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് അബിൻ ജോസഫാണ് തിരക്കഥ .ഛായാഗ്രഹണം വിജയ്.സംഗീതം - ജേക്സ് ബിജോയ്,പ്രൊഡക്ഷൻ കൺട്രോളർ - ജിനു. പി.കെ,
ഇന്ത്യൻ സിനിമാക്കമ്പനിയുടെ ബാനറിൽ ടിപ്പു ഷാൻ .ഷിയാസ് ഹസൻ എന്നിവർ ചേർന്നാണ് നിർമ്മാണം.
എൻ.എം ബാദുഷയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. വയനാട് ആണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ. പി.ആർ. ഒ വാഴൂർ ജോസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |