തിരുവനന്തപുരം:അരുവിക്കര സർക്കാർ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇംഗ്ലീഷ് അദ്ധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി തലത്തിൽ ഇംഗ്ലീഷ് ക്ലാസ് കൈകാര്യം ചെയ്യാൻ യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകർ. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം.സെപ്തംബർ 29ന് രാവിലെ 10ന് നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ അഭിമുഖം നടക്കും.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ബയോഡേറ്റയും സഹിതം ഹാജരാകണം.വിവരങ്ങൾക്ക്: 9605168843.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |