നിലമ്പൂർ: കൃഷിനാശം വരുത്തിവയ്ക്കുന്നതിനൊപ്പം കർഷകരുടെ ജീവനും കാട്ടാനകളെടുക്കുമ്പോൾ പകച്ചുനിൽക്കുകയാണ് മലയോരം. കഴിഞ്ഞ ദിവസം മരിച്ച കർഷകനായ പോത്തുകല്ല് ചെമ്പംകൊല്ലി പാലക്കാട്ട് തോട്ടത്തിൽ ജോസ് കാട്ടാന ആക്രമണത്തിലെ ഏറ്റവുമൊടുവിലത്തെ ഇരയാണ്. സാധാരണക്കാരായ കർഷകരാണ് വന്യജീവികളുടെ ആക്രമണത്തിന് ഇരയാകുന്നത്. പ്രത്യേകിച്ച് വനാതിർത്തിയിലെ കർഷകർ.
പോത്തുകൽ പഞ്ചായത്തിലെ മുണ്ടേരി കൃഷി തോട്ടം, കരിയംമുരിയം വനാതിർത്തി, ചാലിയാർ പഞ്ചായത്തിലെ ഓക്കാട്, ഇടിവെണ്ണ, നമ്പൂരിപ്പൊട്ടി, നടുക്കുന്ന്, കാനക്കുത്ത്, ആലോടി, മുണ്ടപ്പാടം,കല്ലുണ്ട, വഴിക്കടവ് പുഞ്ചക്കൊല്ലി, നിലമ്പൂർ കനോലി പ്ലോട്ട്, കരുളായി നെടുങ്കയം സ്‌റ്റേഷൻ പരിധി, മമ്പാട് ഓടായിക്കൽ, വടപുറം എന്നിവിടങ്ങളിലെല്ലാം കാട്ടാന ശല്യം രൂക്ഷമാണ്.
മിക്ക ദിവസങ്ങളിലും കാട്ടാനക്കൂട്ടങ്ങളെത്തി കൃഷി നശിപ്പിക്കുകയാണ്. കുലച്ച വാഴത്തോട്ടം, തെങ്ങ്, കമുക്, പച്ചക്കറി തുടങ്ങിയവയെല്ലാം പൂർണ്ണമായി നശിപ്പിക്കപ്പെടുന്നുണ്ട്. കുറച്ച് വർഷങ്ങളായി റബർ മരങ്ങളും നശിപ്പിക്കുന്നുണ്ട്. പലപ്പോഴും ടാപ്പിംഗ് തൊഴിലാളികൾക്ക് പ്രാണഭയത്താൽ ജോലിയിൽനിന്ന് മാറിനിൽക്കേണ്ടിയും വരാറുണ്ട്.
45 വർഷമായി വിവിധ തരം കൃഷി ചെയ്യുന്ന ചാലിയാറിലെ മുല്ലേരി സുബ്രഹ്മണ്യന്റെ കൃഷിയിടത്തിലെ നെല്ല്, വാഴ, കവുങ്ങ് എന്നിവ നശിപ്പിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. പെരുമ്പത്തൂരിൽ താമസിക്കുന്ന സുബ്രഹ്മണ്യൻ ചാലിയാർ, ചുങ്കത്തറ പഞ്ചായത്തുകളുടെ പല തരിശ് ഭാഗങ്ങളും കൃഷിയോഗ്യമാക്കി പ്രശംസ നേടിയ കർഷകനാണ്. പല തവണയാണ് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചത്. നൂറുകണക്കിന് കർഷകരാണ് ഇത്തരത്തിൽ നരകിക്കുന്നത്. ലോണെടുത്ത് പാട്ടത്തിനെടുത്ത സ്ഥലങ്ങളിൽ കാട്ടാനകൾ കൃഷി നശിപ്പിക്കുന്നതിനാൽ കിടപ്പാടം ജപ്തിയാകുന്ന അവസ്ഥയിലാണ് കർഷകർ. മുണ്ടപ്പാടത്തെ 21 ഏക്കർ പാട്ട നെൽ കൃഷിയിടത്തിൽ കയറി ഒരേക്കർ കൃഷി നശിപ്പിച്ചത് കഴിഞ്ഞ മാസമാണ്.
നാമമാത്രം നഷ്ടപരിഹാരം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |