SignIn
Kerala Kaumudi Online
Saturday, 27 July 2024 10.03 AM IST

അപർണ നായരുടെ മകൾക്ക് 'അമ്മയാകാൻ' തയ്യാറായി നടി; വലിയ മനസിന് സല്യൂട്ടടിച്ച് ബീന ആന്റണിയും മനോജും

aparna-nair

അടുത്തിടെയാണ് സീരിയൽ നടി അപർണ നായർ ജീവനൊടുക്കിയത്.​ ​തിരുവനന്തപുരം ക​ര​മ​ന​ ​ത​ളി​യ​ലി​ലെ​ ​വീ​ട്ടി​ൽ​ ​തൂ​ങ്ങി​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്നായിരുന്നു ആത്മഹത്യ. നടിയ്ക്ക് രണ്ട് മക്കളാണ് ഉള്ളത്.


അപർണ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. ആദ്യ വിവാഹത്തിലെ മകളാണ് മൂത്ത കുട്ടി. ഈ കുട്ടിയുടെ അച്ഛൻ കൂടെയില്ല. രണ്ടാമത്തെ കുട്ടിയുടെ പിതാവാണ് ഇപ്പോഴത്തെ ഭർത്താവ്. അപർണയുടെ മരണശേഷം ഈ കുട്ടിയെ ഭർത്താവ് കൊണ്ടുപോയി. മൂത്ത മകൾ അപർണയുടെ അമ്മയ്‌ക്കൊപ്പമാണ് താമസം.


ഒരു വയസുമുതൽ ഈ കുട്ടിയെ അമ്മൂമ്മയാണ് നോക്കുന്നത്. ഈ കുട്ടിയെ ദത്തെടുക്കാൻ സന്നദ്ധതയറിയിച്ചിരിക്കുകയാണ് നടി അവന്തിക മോഹൻ. താരദമ്പതികളായ ബീന ആന്റണിയും മനോജുമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.


അപർണ നായരും അവന്തികയും മുമ്പ് ഒന്നിച്ച് അഭിനയിച്ചിരുന്നു. ഈ മകൾ കുഞ്ഞായിരുന്നപ്പോൾ അപർണ ലൊക്കേഷനിൽ കൊണ്ടുവരുമായിരുന്നു. അന്നുതൊട്ട് അവന്തികയ്ക്ക് വലിയ ഇഷ്ടമായിരുന്നു ഈ കുട്ടിയോട്. അപർണയുടെ മരണശേഷം നടി തന്നെ വിളിച്ച് ആ കുട്ടിയെ ദത്തെടുത്തോട്ടെയെന്ന് ചോദിച്ചതായിട്ടാണ് ബീന ആന്റണി വെളിപ്പെടുത്തിയത്.

'എന്റെ മോന്റെ ചേച്ചിയായിട്ട് ഞാൻ ആ മോളെ നോക്കിക്കോട്ടേയെന്നാണ് അവൾ പറഞ്ഞത്. അതങ്ങനെ എളുപ്പമുള്ള കാര്യമല്ലെന്നും ലീഗലി നടക്കുന്ന കാര്യമല്ലെന്നും ഞാൻ പറഞ്ഞു. അപർണയുടെ കുടുംബം ഇപ്പോൾ താമസിക്കുന്ന വീട് കണ്ടെത്താൻ ഒരുപാട് കഷ്ടപ്പെട്ടു. മോളെ കണ്ടു, സംസാരിച്ചു. അപർണ മരിച്ച ശേഷം ഒരാഴ്ച വരെ ആരോടും അവൾ സംസാരിക്കാതിരുന്നു. ഭയങ്കര ഷോക്കായിരുന്നു. നന്നായി പഠിക്കുന്ന മോളാണ്. ഞാനും അവന്തികയും കൂടി ഷോപ്പിൽ നിന്ന് കുറേ സാധനങ്ങളൊക്കെ കൊണ്ടുകൊടുത്തു. ആ കൊച്ചിന്റെ കാര്യങ്ങൾ ഞങ്ങൾ അപർണയുടെ അമ്മയോട് സംസാരിച്ചു. പക്ഷേ അവർ പറ്റില്ലെന്ന് പറഞ്ഞു. താൻ ജീവിച്ചിരിക്കുന്ന കാലം വരെ കൊച്ചുമോൾ അടുത്തുവേണമെന്ന് പറഞ്ഞു.'- ബീന ആന്റണി വ്യക്തമാക്കി. അവന്തികയുടെ മനസിനെയും താരദമ്പതികൾ അഭിനന്ദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACTRESS APARNA NAIR, MANOJ, BEENA ANTONY, AVANTHIKA MOHAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.