കൽപ്പറ്റ: പുൽപ്പള്ളി സഹ. ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി സജീവൻ കൊല്ലപ്പള്ളിയെ ഇ ഡി അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത സജീവനെ കോഴിക്കോട് കോടതിയിൽ ഹാജരാക്കി ഇ.ഡി കസ്റ്റഡിയിൽ വാങ്ങി.
ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ സൂത്രധാരനായിരുന്നു സജീവൻ കൊല്ലപ്പള്ളി. വായ്പാ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന സജീവനെ രണ്ടുമാസം മുമ്പ് സുൽത്താൻ ബത്തേരിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജയിൽവാസം അനുഷ്ഠിച്ച സജീവൻ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. വായ്പാ തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയാണ് ഇയാൾ.
വായ്പാ തട്ടിപ്പിന് ഇരയായി ആത്മഹത്യചെയ്ത രാജേന്ദ്രൻ നായരുടെയും തട്ടിപ്പിനിരയായ ഡാനിയേലിന്റെയും പരാതിയെ തുടർന്ന് വഞ്ചനാകുറ്റം ,ആത്മഹത്യാ പ്രേരണാകുറ്റം തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരം സജീവനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |