ലക്നൗ: അവിവാഹിതയായിരിക്കേ ഗർഭിണിയായ യുവതിയെ അമ്മയും സഹോദരനും ചേർന്ന് കാട്ടിൽ കൊണ്ടുപോയി പെട്രോളൊഴിച്ച് തീയിട്ടു. ഉത്തർപ്രദേശിലെ നവാദ ഖുർദ് ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. എഴുപതുശതമാനത്തിലധികം പൊള്ളലേറ്റ യുവതി അതീവ ഗുരുതരാവസ്ഥയിലാണ്. അമ്മയെയും സഹാേദരനെയും പൊലീസ് അറസ്റ്റുചെയ്തു.
ഗ്രാമത്തിലെ തന്നെ ഒരാളാണ് യുവതിയെ ഗർഭിണിയാക്കിയത്. വിവരമറിഞ്ഞതോടെ രോഷാകുലരായ മാതാപിതാക്കൾ കുട്ടിയുടെ അച്ഛനെക്കുറിച്ച് ചോദിച്ചെങ്കിലും യുവതി പറയാൻ കൂട്ടാക്കിയില്ല. ഇതേത്തുടർന്ന് സഹോദരനും അമ്മയും ചേർന്ന് യുവതിയെ അടുത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. നിലവിളി കേട്ടെത്തിയ കർഷകരാണ് യുവതിയെ രക്ഷിച്ച് ആശുപത്രിയിലാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |