ചെന്നൈ: തമിഴ്നാട്ടിൽ അമ്മയും രണ്ടു പെൺമക്കളും തീകൊളുത്തി മരിച്ചു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയുടെ അച്ഛനും പൊള്ളലേറ്റ് മരിച്ചു. രണ്ട് പെൺമക്കളെയും ചേർത്തുപിടിച്ച് അമ്മ തീകൊളുത്തുകയായിരുന്നു. വില്ലുപുരം സ്വദേശി എം.ദ്രവിയം, മൂന്നും അഞ്ചും വയസുള്ള മക്കൾ, പിതാവ് പൊന്നുരംഗം എന്നിവരാണ് മരിച്ചത്. ഇവരെ രക്ഷിക്കാൻ ശ്രമിച്ച യുവതിയുടെ സഹോദരന്മാർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
രണ്ടു വർഷമായി ഭർത്താവുമായി അകന്ന് യുവതി കുട്ടികളുമായി സ്വന്തം വീട്ടിലാണ് കഴിയുന്നത്. തിരിച്ചു പോകുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ അന്ന് രാത്രി ഭർത്താവ് മുധുരൈ വീരൻ ഇവരുടെ വീട്ടിലെത്തിയിരുന്നു. വീടിന് മുൻപിൽ യുവതിയുടെ പിതാവും സഹോദരങ്ങളും ഇയാളോട് സംസാരിക്കുന്നതിനിടെ യുവതി മക്കളെ ചേർത്തുപിടിച്ച് തീകൊളുത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |