SignIn
Kerala Kaumudi Online
Saturday, 27 July 2024 12.33 PM IST

ഡിഎംകെ എം പിയുടെ വസതിയിൽ ഐ ടി റെയ്‌ഡ്; തമിഴ്‌നാട്ടിലെ 40 ഇടങ്ങളിലും പരിശോധന

it-raid

ചെന്നൈ: ഡിഎംകെ എം പി എസ് ജഗത് രക്ഷകന്റെ തമിഴ്‌നാട്ടിലെ വസതിയിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ്. എം പിയുമായി ബന്ധമുള്ള 40 ഇടങ്ങളിലും പരിശോധന നടക്കുകയാണ്. ആരക്കോണം എം പിയും മുൻ കേന്ദ്ര സഹമന്ത്രിയുമാണ് ജഗത് രക്ഷകൻ. തമിഴ്‌നാട്ടിലെ ഡിഎംകെ നേതാക്കളുടെ വീടുകളിൽ നേരത്തെയും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

നേരത്തെ അഴിമതിക്കേസിൽ തമിഴ്നാട് മന്ത്രിയും എഐഎഡിഎംകെ നേതാവുമായ സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഡിഎംകെയിലേയ്ക്ക് എത്തുന്നതിന് മുൻപ് ജയലളിത മന്ത്രിസഭയിലെ അഴിമതിക്കേസിലായിരുന്നു നടപടി. അക്കാലത്ത് ഗതാഗത മന്ത്രിയായിരുന്ന സെന്തിൽ ബാലാജി വകുപ്പിൽ ഡ്രൈവർ, കണ്ടക്‌ടർ, ജൂനിയർ ട്രേഡ്‌‌സ്‌മാൻ, ജൂനിയർ അസിസ്റ്റന്റ്, ജൂനിയർ എൻജിനീയർ തുടങ്ങിയ തസ്‌കകളിൽ നിയമനം നൽകുന്നതിന് അനധികൃതമായി പണം കൈപ്പറ്റിയതായാണ് കേസ്. മന്ത്രിക്കെതിരെ ഇഡിയും സിസിബിയും കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. മറ്റ് പ്രതികൾക്കൊപ്പം ചേർന്ന് സംസ്ഥാന ഗതാഗത സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടർമാരുമായി സെന്തിൽ ബാലാജി ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, IT RAID, INCOME TAX, DMK, MP, S JAGATH RAKSHAKAN, TAMILNADU
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.