SignIn
Kerala Kaumudi Online
Saturday, 27 July 2024 8.16 AM IST

36 വ‌ർഷത്തിന് ശേഷം ഗാങ്സ്റ്റർ ചിത്രവുമായി മണിരത്നവും കമലഹാസനും ,​ പേര് പുറത്ത് വിട്ട് വീഡിയോ,​ ഒപ്പം ദുൽഖറും

ff

ഉലകനായകൻ കമലഹാസനും സംവിധായകൻ മണിരത്നവും 36 വർഷങ്ങൾക്ക് ശേഷം ഒരുമിക്കുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. തഗ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആക്ഷൻ പാക്ക്ഡ് ഗാങ്സ്റ്റർ ചിത്രം ആയിരിക്കുമെന്നാണ് സൂചന. മൂന്നുമിനിറ്റ് വരുന്ന അനൗൺസ്മെന്റ് വീഡിയോക്കൊപ്പമാണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടത്. കമലഹാസനൊപ്പം ത്രിഷ,​ ജയം രവി,​ ദുൽഖർ സൽമാൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകും.

രംഗരായ ശക്തിവേൽ നായ്ക്കർ എന്ന കഥാപാത്രമായാണ് വീഡിയോയിൽ കമൽ പ്രത്യക്ഷപ്പെടുന്നത്. ആക്ഷൻ രംഗങ്ങൾക്കൊപ്പം എ.ആർ. റഹ്മാന്റെ പശ്ചാത്തല സംഗീതവും ചേർന്ന് വിസ്മയിപ്പിക്കുന്ന അനുഭവമാണ് വീഡിയോ ആരാധകർക്ക് നൽകുന്നത്. കമലഹാസന്റെ പിറന്നാൾ തലേന്നാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

എ.ആർ. റഹ്മാനാണ് സംഗീത സംവിധാനം. ,​ രവി കെ. ചന്ദ്രൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിംഗും നി‌ർവഹിക്കുന്നു. വിക്രത്തിൽ കമലിന് വേണ്ടി ആക്ഷൻ രംഗങ്ങളൊരുക്കിയ അൻപറിവ് സഹോദരങ്ങളാണ് തഗ് ലൈഫിലും ആക്ഷൻ കോറിയോഗ്രാഫി കൈകാര്യം ചെയ്യുന്നത്. . പ്രൊഡക്ഷൻ ഡിസൈനറായി ശ‌ർമ്മിഷ്ഠ റോയിയും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നത്. രാജ് കമൽ ഇന്റർ‌നാഷണൽ,​ മദ്രാസ് ടാക്കീസ്,​ റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ,​ മണിരത്നം,​ ആർ. മഹേന്ദ്രൻ,​ ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KAMALHASAN, MANIRATNAM, MADRAS TALKIES, THUG LIFE
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.