തിരുവനന്തപുരം : കേരളീയത്തിന്റെ ജനപിന്തുണ ഭയന്നാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് കേരളീയം സംഘാടകസമിതി ചെയർമാൻ വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. സ്പോൺസർഷിപ് അടക്കമുള്ള കാര്യങ്ങൾ തന്റെ അറിവോടെയാണ് നടന്നത്. ഒരു പരാതിയെങ്കിലുമുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാൻ വി.ഡി സതീശനെ വെല്ലുവിളിക്കുന്നു. സർക്കാർ പരിപാടിയായതിനാൽ ഉദ്യോഗസ്ഥർ തന്നെയായിരുന്നു കൺവീനർമാർ. ജനപ്രതിനിധികൾ ചെയർപേഴ്സൺമാരും. ഈ കമ്മിറ്റി വിവരങ്ങൾ നേരത്തെതന്നെ പൊതുമണ്ഡലത്തിൽ ഉള്ളതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |