കൊച്ചി: എറണാകുളം നഗരമദ്ധ്യത്തിൽ നിന്ന് ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റാനുള്ള നീക്കം തുടങ്ങി. എച്ച്.എം.ടിയുടെ 25 ഏക്കർ സർക്കാർ വിട്ടുനൽകും. ഇവിടെ വൻ കെട്ടിട സമുച്ചയമാവും ഉയരുക. നിലവിലെ ഹൈക്കോടതിയിൽ നിന്ന് 14 കിലോമീറ്റർ അകലം. നഗരത്തിലെ തിരക്ക്, ഗതാഗതക്കുരുക്ക് എന്നിവയിൽ നിന്ന് മോചനം.
കഴിഞ്ഞ ജനുവരിയിൽ ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, അന്നത്തെ ചീഫ് സെക്രട്ടറി വി.പി. ജോയി, ലാ സെക്രട്ടറി, ജില്ലാ കളക്ടർ, രജിസ്ട്രാർ ജനറൽ പി. കൃഷ്ണകുമാർ എന്നിവർ സ്ഥലം സന്ദർശിച്ചിരുന്നു. കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ സന്ദർശിച്ച് ഇക്കാര്യം ചർച്ചചെയ്തു. മുഖ്യമന്ത്രി വൈകാതെ സ്ഥലം സന്ദർശിക്കും.
കായൽത്തീരത്തെ നിലവിലെ മന്ദിരം സുരക്ഷിതമല്ലെന്ന് കേന്ദ്ര ഏജൻസികൾ റിപ്പോർട്ട് നൽകിയിരുന്നു. പാർക്കിംഗ് സൗകര്യക്കുറവാണ് മറ്റൊരു ബുദ്ധിമുട്ട്. പുതിയ സമുച്ചയത്തിലേക്ക് ജില്ലാ കോടതി മാറ്റുന്നതും പരിഗണനയിലാണ്.
നിലവിലേതിന് ബലക്ഷയം
2007ൽ നിർമ്മിച്ച എട്ടുനില കെട്ടിടത്തിന് കാര്യമായ ബലക്ഷയം
ഭിത്തിയിലും തൂണിലും വിള്ളൽ വീണപ്പോൾ അറ്റകുറ്റപ്പണി നടത്തി
അനുബന്ധ ഓഫീസുകൾക്ക് മതിയായ സ്ഥലമില്ലാത്തത് പ്രശ്നം
വികസനത്തിന് ഹൗസിംഗ് ബോർഡിന്റെ 17.3 ഏക്കർ വിട്ടുകിട്ടില്ല
വരുന്നത് ജുഡിഷ്യൽ സിറ്റി
മൂന്നു നിലയിൽ വിശാലമായ ഹൈക്കോടതി മന്ദിരം
ജഡ്‌ജിമാരുടെ ഔദ്യോഗിക വസതികളും ഇവിടെ
അഡ്വക്കേറ്റ് ജനറൽ ഓഫീസ്, ജുഡിഷ്യൽ അക്കാഡമി
കോടതി ഓഫീസുകൾ, അഭിഭാഷകരുടെ ചേംബർ കോംപ്ളക്സ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |