SignIn
Kerala Kaumudi Online
Saturday, 27 July 2024 2.16 PM IST

ദുബായ് പ്രവാസികൾക്ക് കോളടിച്ചു; ഭാഗ്യമുണ്ടെങ്കിൽ 34 ലക്ഷത്തിന്റെ സ്വർണം സ്വന്തമാക്കാം, വമ്പൻ ഓഫറുകളുമായി ജുവലറികൾ

-dubai-

ദുബായ്: ഇന്ത്യയിലെ ദീപാവലി ആഘോഷം കഴിഞ്ഞ ആളുകൾ ഇന്നത്തോടെ മറ്റ് തിരക്കുകളിലേക്ക് കടക്കുകയാണ്. എന്നാൽ ദുബായിൽ ദീപാവലി ആഘോഷങ്ങൾ ഈ ആഴ്ച അവസാനം വരെ തുടരും. ദീപാവലി പ്രമാണിച്ച് ദുബായിലെ പ്രമുഖ ഷോപ്പിംഗ് കേന്ദ്രങ്ങളിലെല്ലാം വമ്പൻ ഡിസ്‌കൗണ്ടും ഓഫറുകളുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വമ്പിച്ച ഡീലുകൾ, സമ്മാനങ്ങൾ, ഡൈനിംഗ് ഡിസ്‌കൗണ്ടുകൾ എന്നിവയടക്കം ദുബായിൽ താമസിക്കുന്നവരെ ഷോപ്പിംഗിനായി ആകർഷിക്കാൻ ഒരുപാട് കാര്യങ്ങളാണ് കടയുടമകൾ ചെയ്യുന്നത്.

ഇവയിൽ ഏറ്റവും വമ്പൻ ഓഫർ എന്ന് പറയുന്നത്, ദുബായിലെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പ് 50 ശതമാനം വരെ സ്‌പെഷ്യൽ ഡിസ്‌കൗണ്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ദീപാവലി കളക്ഷൻ ജുവലറികൾക്കാണ് പ്രത്യേക ഓഫർ നൽകിയിരിക്കുന്നത്. കൂടാതെ തിരഞ്ഞെടുക്കുന്ന 30 ഭാഗ്യശാലികൾക്ക് 15,000 ദിർഹത്തിന്റെ സ്വർണം ( 34 ലക്ഷം രൂപ) സമ്മാനമായി ലഭിക്കുകയും ചെയ്യും. 30 ഭാഗ്യശാലികൾക്ക് 5000 ദിർഹത്തിന്റെ സ്വർണമാണ് ലഭിക്കുക. ഇതോടൊപ്പം ദുബായിലെ വിവിധ മാളുകൾ, ഇലക്ട്രോണിക് വ്യാപാര സ്ഥാപനങ്ങൾ വലിയ ഡിസ്‌കൗണ്ടാണ് ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ളത്.

ഇനി ഭക്ഷണത്തിന്റെ കാര്യം എടുത്താൽ, ദുബായിലെ ഒരു പ്രമുഖ സ്ഥാപനം ഈ ആഘോഷ സീസണിൽ 30,000 ദിർഹം മൂല്യമുള്ള സ്വർണ നാണയങ്ങളുടെ ഭാഗ്യശാലികളിൽ ഒരാളാകാനുള്ള അവസരം ദുബായിലുള്ളവർക്ക് നൽകുന്നു. കൂടാതെ ദീപാവലി പ്രമാണിച്ച് മറ്റ് പ്രമുഖ റെസ്റ്റോറന്റുകൾ മെനുവിൽ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്ലോബൽ വില്ലേജിൽ നവംബർ 16 വരെ പ്രത്യേക ഇന്ത്യൻ സ്ട്രീറ്റ് ഫുഡുകളും ദീപാവലി ആഘോഷത്തെ തുടർന്ന് ലഭ്യമാണ്.

ദുബായുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം
ദുബായിലെ ബഹുസാംസ്‌കാരിക സമൂഹത്തിൽ ദീപാവലി വളരെ പ്രധാനപ്പെട്ട ഒരു ഉത്സവമാണെന്ന് റീട്ടെയിൽ ആൻഡ് സ്ട്രാറ്റജിക് അലയൻസ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫെറാസ് അരയ്കത്ത് പറയുന്നു. ദീപാവലി ആഘോഷം ടൂറിസം വ്യവസായം തിരിച്ചറിയുന്നുണ്ട്. വ്യത്യസ്തമായ പാരമ്പര്യങ്ങളെ ബഹുമാനിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ദീപാവലി ദുബായിൽ വളരെ പ്രിയപ്പെട്ട ഉത്സവമാണെന്ന് ഞങ്ങൾക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, UAE, GOLD, EXPAT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.