SignIn
Kerala Kaumudi Online
Friday, 19 July 2024 11.01 AM IST

'ആ ചിരിയിൽ ഹണി വീണു'; ആരാധകന്റെ വീഡിയോ പങ്കുവച്ച് ഹണി റോസ്

honey-rose

മലയാളം, തമിഴ്, തെലുങ്ക് സിനിമാ മേഖലയിൽ അഭിനയിച്ച് സ്വന്തമായി ഒരു സ്ഥാനം നേടിയ നടിയാണ് ഹണി റോസ്. അഭിനയത്തിലൂടെ മാത്രമല്ല ഫാഷൻ സെൻസ് കൊണ്ടും നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയും താരം വളരെ ശ്രദ്ധ നേടിയിട്ടുണ്ട്. വിനയൻ സംവിധാനം ചെയ്ത 'ബോയ് ഫ്രണ്ട്' എന്ന സിനിമയിൽ അഭിനയിച്ച് അരങ്ങേറ്റം നടത്തിയ ഹണി റോസ് ഇപ്പോൾ ഏറെ ആരാധകരുള്ള ഒരു താരമാണ്.

സോഷ്യൽ മീഡിയയിലും താരം വളരെ സജീവമാണ്. ഇപ്പോഴിതാ ഒരു ഉദ്ഘാടന വേദിയിൽ വച്ച് എടുത്ത താരത്തിന്റെ പുതിയ വീഡിയോയാണ് വെെറലാകുന്നത്. ഹണി റോസിനെക്കാളും ഈ വീഡിയോയിൽ താരമായിരിക്കുന്നത് ഒരു ആരാധകനാണ്.

ആരാധകർക്ക് ഹാൻഡ് ഷേക്ക് കൊടുക്കുന്ന ഹണി റോസിനെ വീഡിയോയിൽ കാണാം. അതിൽ ഒരു ആരാധകൻ ഹാൻഡ് ഷേക്ക് കിട്ടിയതിന് പിന്നാലെ നിറഞ്ഞ ചിരിയോടെ തിരിഞ്ഞു നോക്കുന്നതാണ് ബാക്കി വീഡിയോയിൽ ഉള്ളത്. 'ആ ചിരി' എന്ന അടിക്കുറിപ്പോടെയാണ് ഹണി റോസ് വീഡിയോ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. വീഡിയോ പങ്കുവച്ചതിന് പിന്നാലെ നിരവധി ലെെക്കും കമന്റും ലഭിക്കുന്നുണ്ട്. ഉദ്ഘാടനത്തിന് ജംപ് സ്യൂട്ടിൽ മാളൂട്ടി ഹെയർ സ്റ്റെലിലാണ് ഹണി എത്തിയത്.

A post shared by Honey Rose (@honeyroseinsta)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HONEYROSE, FAN, VIDEO
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.