SignIn
Kerala Kaumudi Online
Monday, 29 July 2024 4.35 PM IST

ദേവീ ക്ഷേത്രത്തിന്റെ തിടപ്പള്ളിയിൽ സ്ഥിരം എത്തുന്ന നാഗം, പിടികൂടാനായി മണിക്കൂറുകളോളം തെരഞ്ഞു, ഒടുവിൽ സംഭവിച്ചത്

തിരുവനന്തപുരം ജില്ലയിലെ രണ്ട് സ്ഥലങ്ങളിലാണ് സ്‌നേക് മാസ്റ്ററിന്റെ ഇന്നത്തെ എപ്പിസോഡിൽ വാവാ സുരേഷ് പോകുന്നത്. ആദ്യം വിളപ്പിൽശാലയ്‌ക്ക് അടുത്തുള്ള ഒരു വീട്ടിലാണ്. ചെറിയ മഴ ഉണ്ടായിരുന്നത് കാരണം വീട്ടുകാർ എല്ലാവരും വരാന്തയിൽ ഇരുന്ന് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ വീടിന് മുന്നിൽകൂടി ഒരു വലിയ പാമ്പ് ഇഴഞ്ഞ് പോകുന്നു.

എല്ലാവരും ഒന്ന് ഭയന്നു. പാമ്പ് ഇഴഞ്ഞ് താവൂക്ക് അടുക്കിവച്ചിരുന്നതിന്റെ അടിയിൽ കയറി. തുടർന്ന് ഉടൻ തന്നെ വീട്ടുകാർ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു. സ്‌ഥലത്തെത്തിയ വാവാ സുരേഷ് പാമ്പിനെ കണ്ടു. മൂർഖൻ പാമ്പിനെ പിടികൂടി ചാക്കിലാക്കി. അതേസമയം, കരിപ്പൂർ ദേവി ക്ഷേത്രത്തിൽ നിന്ന് വാവയ്‌ക്ക് കോൾ എത്തി. തിടപ്പള്ളിയിൽ ഒരു നാഗം എന്നായിരുന്നു വിളിച്ചയാൾ പറഞ്ഞത്. സ്ഥലത്തെത്തിയ വാവ ഏറെ നേരം തെരഞ്ഞു. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

snake

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SNAKE MASTER, VAVA SURESH, KAUMUDY TV, VIRAL SNAKE MASTER EPISODE, VIRAL VIDEO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.