കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് ബാങ്കിൽ ഡെപ്യൂട്ടി മാനേജർ (കാറ്റഗറി നമ്പർ 95/2020) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 21, 22, 23 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
കേരള സ്റ്റേറ്റ് ബിവറേജസ് (മാനുഫാക്ചറിംഗ് ആൻഡ് മാർക്കറ്റിംഗ്) കോർപ്പറേഷനിൽ ലോവർ ഡിവിഷൻ ക്ലാർക്ക് (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 559/2021) തസ്തികയുടെ സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് 22, 23 തീയതികളിൽ രാവിലെ 10 മണി മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിലെ ഇ.ആർ 8 വിഭാഗത്തിൽ പ്രമാണപരിശോധന നടത്തും.
ശാരീരിക അളവെടുപ്പ്
മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (കാറ്റഗറി നമ്പർ 517/2022, എൻ.സി.എ ഹിന്ദുനാടാർ-613/2022) തസ്തികയിലേക്ക് 29ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ ശാരീരിക അളവെടുപ്പും സർട്ടിഫിക്കറ്റ് പരിശോധനയും നടത്തും.
വിവരണാത്മകപരീക്ഷ
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ട്രാസ്ലേറ്റർ (മലയാളം) (കാറ്റഗറി നമ്പർ 310/2022) തസ്തികയിലേക്ക് 28ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ വിവരണാത്മക പരീക്ഷ നടത്തും.
കേരള പൊതുവിദ്യാഭ്യാസ(ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ സംസ്കൃതം (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 359/2022, 360/2022) തസ്തികയിലേക്ക് ഡിസംബർ 5ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെ വിവരണാത്മക പരീക്ഷ നടത്തും.
ഒ.എം.ആർ പരീക്ഷ
യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസിൽ അസിസ്റ്റന്റ് എൻജിനിയർ (കാറ്റഗറി നമ്പർ 494/2022) തസ്തികയിലേക്ക് 23 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
കേരള പൊലീസ് സർവീസ് വകുപ്പിൽ ഫോട്ടോഗ്രാഫർ (കാറ്റഗറി നമ്പർ 668/2022) തസ്തികയിലേക്ക് 27 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |