തിരുവനന്തപുരം; കോട്ടയം/തൃശൂർ/കോഴിക്കോട് ജില്ലകളിൽ വനം വകുപ്പിൽ ഫോറസ്റ്റ് വാച്ചർ (പട്ടികവർഗ്ഗ ആദിവാസി വിഭാഗം) (കാറ്റഗറി നമ്പർ 120/2025) തസ്തികയിലേക്ക് ആദിവാസികൾക്ക് വേണ്ടിയുള്ള പ്രത്യേക നിയമനപദ്ധതി പ്രകാരം കോട്ടയം/തൃശൂർ ജില്ലകളിലെ വനാതിർത്തിയിലോ വനത്തിലോ ഉള്ള ആദിവാസി സെറ്റിൽമെന്റുകളിൽ താമസിക്കുന്ന ആദിവാസി പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ട യുവാക്കളിൽ നിന്നും, കോഴിക്കോട് ജില്ലയിലെ ഒഴിവിലേക്ക് ഈ വിഭാഗത്തിലെ സ്ത്രീകൾക്ക് മാത്രമായും അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള മാതൃകയിൽ വെളളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ അതത് പി.എസ്.സി ജില്ലാ ഓഫീസുകളിലേക്ക് 16 നകം അയയ്‌ക്കണം.
അഭിമുഖം
തിരുവനന്തപുരം ജില്ലയിൽ മുനിസിപ്പൽ കോമൺ സർവീസസിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 571/2014) തസ്തികയിലേക്ക് 8, 10, 11 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
മലപ്പുറം ജില്ലയിൽ മുനിസിപ്പൽ കോമൺ സർവീസസിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 137/2015) തസ്തികയിലേക്കുള്ള കൂട്ടിച്ചേർക്കൽ വിജ്ഞാപനത്തിൽ ഉൾപ്പെട്ടവർക്ക് 8, 10 തീയതികളിൽ പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിൽ അഭിമുഖം നടത്തും.
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (റഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിംഗ് ടെക്നിഷ്യൻ) (കാറ്റഗറി നമ്പർ 665/2023) തസ്തികയിലേക്ക് 8, 10, 11 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഹാർബർ എൻജിനിയറിംഗ് വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 123/2023) തസ്തികയിലേക്കുള്ള അവസാനഘട്ട അഭിമുഖം 8, 10 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റിസർച്ച് അസിസ്റ്റന്റ് (കെമിസ്ട്രി) (കാറ്റഗറി നമ്പർ 570/2023) തസ്തികയിലേക്ക് 8, 10 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ആരോഗ്യ വകുപ്പിൽ ജനറൽ ഫിസിയോതെറാപ്പിസ്റ്റ് (കാറ്റഗറി നമ്പർ 524/2023) തസ്തികയിലേക്ക് 8, 10, 11 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
അച്ചടി വകുപ്പിൽ ഓഫ്‌സെറ്റ് പ്രിന്റിംഗ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് 2 (ധീവര) (കാറ്റഗറി നമ്പർ 607/2023) തസ്തികയിലേക്ക് 8 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 76/2024, 102/2024-എൽ.സി./എ.ഐ, 103/2024-മുസ്ലീം) തസ്തികയുടെ മാറ്റിവച്ച അഭിമുഖം 8 ന് പി.എസ്.സി കൊല്ലം ജില്ലാ ഓഫീസിൽ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |