തിരുവനന്തപുരം: രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള ദേശീയ പുരസ്ക്കാരം കാസർകോട് ജില്ലയിലെ ബെള്ളൂർ പഞ്ചായത്തിന് ലഭിച്ചു. അടുത്ത മൂന്ന് വർഷം രണ്ടു ലക്ഷം രൂപ വീതം പ്രത്യേക സഹായം ലഭിക്കുന്നതാണ് പുരസ്ക്കാരത്തിന്റെ നേട്ടം. കഴിഞ്ഞവർഷം സംസ്ഥാന സർക്കാരിന്റെ കായകൽപ പുരസ്ക്കാരം ബെള്ളൂർ നേടിയിരുന്നു.
നാല് സ്വകാര്യ വ്യവസായ പാർക്കുകൾക്കുകൂടി അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ജില്ലകളിലായി നാലു സ്വകാര്യ വ്യവസായ പാർക്കുകൾക്കുകൂടി വ്യവസായ വകുപ്പ് അനുമതി നൽകി. എറണാകുളത്ത് രണ്ടും കോഴിക്കോട്, കൊല്ലം ജില്ലകളിൽ ഓരോന്നുമാണ് തുടങ്ങുക. നേരത്തെ അഞ്ചു ജില്ലകളിലായി 11 സ്വകാര്യ പാർക്കുകൾക്ക് അനുമതി നൽകിയിരുന്നു.
വ്യാവസായിക വികസനത്തിനും തൊഴിലവസരങ്ങൾ കൂട്ടാനും എല്ലാ ജില്ലകളിലും വ്യവസായ പാർക്കുകൾ തുടങ്ങാനുമുള്ള വ്യവസായ വകുപ്പിന്റെ തീരുമാനപ്രകാരമാണ് ഈ അനുമതി. 25 ഓളം പുതിയ അപേക്ഷകൾ പരിശോധനയുടെ വിവിധ ഘട്ടങ്ങളിലാണ്.
വ്യവസ്ഥകൾ ലളിതമാക്കിയതോടെയാണ് അപേക്ഷകർ കൂടിയത്. കുറഞ്ഞത് 10 ഏക്കർ സ്ഥലമുള്ളവർക്ക് വ്യവസായ എസ്റ്റേറ്രിനും അഞ്ച് ഏക്കറുള്ളവർക്ക് എസ്.ഡി.എഫ് (സ്റ്റാൻഡാർഡ് ഡിസൈൻ ഫാക്ടറി) സ്ഥാപിക്കാനും അനുമതി കിട്ടും. 30 വർഷമോ അതിലധികമോ കാലത്തേക്ക് പാട്ടത്തിന് സ്ഥലമെടുത്തവർക്കും അപേക്ഷിക്കാം.
മൗണ്ട് പാർക്ക് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് (കോഴിക്കോട്),ഓസോൺ ഗ്രാനൈറ്റ്സ്, ടഫോപ്ളൈ റിസൈൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എറണാകുളം), സീഹബ് ടെക്നോ പാർക്ക് പ്രൈവറ്റ് ലിമിറ്രഡ് (കൊല്ലം) എന്നിവയാണ് പുതുതായി അനുമതി കിട്ടിയ പാർക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |