കോഴിക്കോട്: പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കേന്ദ്രസർക്കാരിന്റെ ഇസ്രയേൽ പ്രീണനത്തിനെതിരെ പ്രതിരോധമുയർത്തിയും കെ.പി.സി.സി ആഹ്വാനം ചെയ്ത പാലസ്തീൻ ഐക്യദാർഢ്യ മഹാറാലി ഇന്ന് നടക്കും. വൈകീട്ട് മൂന്നിന് കോഴിക്കോട് ബീച്ചിൽ സജ്ജീകരിച്ച മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് നഗറിൽ കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അദ്ധ്യക്ഷത വഹിക്കും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യാതിഥിയാവും. കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പാലസ്തീൻ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലികൊടുക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ കെ. മുരളീധരൻ എം.പി, എം.എം .ഹസ്സൻ, ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ഡോ. എം.കെ. മുനീർ എം.എൽ.എ, എ.ഐ.സി.സി സെക്രട്ടറിമാരായ വിശ്വനാഥ പെരുമാൾ, റോജി എം. ജോൺ എം.എൽ.എ എന്നിവരും സാമൂഹിക, സാംസ്‌കാരിക, മത രംഗത്തെ പ്രമുഖരും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |