SignIn
Kerala Kaumudi Online
Saturday, 27 July 2024 12.43 PM IST

മോദിക്കെതിരായ  'ദുശ്ശകുനം' പരാമർശം; രാഹുലിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

rahul-gandhi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. മോദിക്കെതിരായ 'ദുശ്ശകുനം' എന്ന പരാമർശത്തിൽ മറ്റന്നാൾ ആറ് മണിക്കുള്ളിൽ മറുപടി നൽകണമെന്ന് നോട്ടീസിൽ പറഞ്ഞിട്ടുണ്ട്.

ഇന്ത്യൻ ടീമിന്റെ തോൽവിക്ക് കാരണം മോദിയുടെ സാന്നിദ്ധ്യമാണെന്നായിരുന്നു രാജസ്ഥാനിലെ ജലോറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ രാഹുൽ പറഞ്ഞത്. റാലിക്കിടെ ജനക്കൂട്ടത്തിൽ നിന്നാരോ 'പനോട്ടി' (നിർഭാഗ്യവാൻ, ദുശ്ശകുനം) എന്ന് ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇതുകേട്ടതിന് പിന്നാലെയാണ് രാഹുൽ മോദിയെ പരോക്ഷമായി പരിഹസിച്ചത്.

'ശരിയാണ് ദുശ്ശകുനം. നമ്മുടെ ആൺകുട്ടികൾ വളരെ എളുപ്പത്തിൽ ലോകകപ്പ് ജയിക്കുമായിരുന്നു. എന്നാൽ ഒരു ദുശ്ശകുനം നമ്മളെ തോൽക്കാനിടയാക്കി. ഇത് മാദ്ധ്യമങ്ങളൊന്നും ചൂണ്ടിക്കാട്ടില്ലെങ്കിലും ജനങ്ങൾക്ക് അറിയാം'- എന്നാണ് മോദിയുടെ പേരെടുത്ത് പറയാതെ രാഹുൽ പറഞ്ഞത്.

രാഹുൽ ഗാന്ധിയുടെ പരാമർശം വിവാദമായതിന് പിന്നാലെ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്ത് വന്നിരുന്നു. കൂടാതെ സംഭവത്തിൽ ഡൽഹി പൊലീസിൽ പരാതിയും എത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, RAHUL, MODI, ELECTION COMMISSION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.