തിരുവനന്തപുരം: ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ നൽകുന്ന ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് പുരസ്കാരത്തിന് ഡിസംബർ 15 വരെ www.asterguardians.comലൂടെ നോമിനേഷനുകൾ സമർപ്പിക്കാം. ആസ്റ്റർ ഗാർഡിയൻ പുരസ്കാരത്തിന്റെ മൂന്നാം പതിപ്പിലേക്കായി 130ഓളം രാജ്യങ്ങളിൽ നിന്നുള്ള 40,000ത്തിലധികം നഴ്സുമാരാണ് ഇതിനകം അപേക്ഷിച്ചത്. രണ്ടരലക്ഷം യു.എസ് ഡോളറാണ് പുരസ്കാരം. 2024 മേയിൽ ബംഗളൂരുവിൽ വച്ച് പുരസ്കാരം നൽകും. പുരസ്കാരത്തിലൂടെ നഴ്സുമാരുടെ സേവന മനോഭാവത്തെ ശാക്തീകരിക്കാനാണ് ശ്രമമെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |