SignIn
Kerala Kaumudi Online
Saturday, 27 July 2024 1.19 PM IST

പ്രവാസികളേ ഈ അവധിക്കാലം അടിച്ചുപൊളിക്കാം; തായ്‌ലാൻഡ് അടക്കം ആറ് രാജ്യത്തേയ്ക്ക് പോകാൻ യുഎഇയിലുള്ളവർക്ക് വിസ വേണ്ട

thailand

അബുദാബി: ഡിസംബർ രണ്ട്, മൂന്ന് തീയതികൾ യുഎഇയിൽ ദേശീയ അവധിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. പിന്നാലെ രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് സന്തോഷം പക‌ർന്ന് ഡിസംബർ നാലും ദേശീയ അവധിയായി ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. മൂന്ന് ദിവസത്തെ പൊതുഅവധി അടിച്ചുപൊളിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവാസികൾ അടക്കമുള്ള യുഎഇ നിവാസികൾ.

മാസാവസാനം ലഭിച്ച മൂന്ന് ദിവസത്തെ അവധിയിൽ യാത്ര പോകാൻ ആഗ്രഹിക്കുന്ന യുഎഇ നിവാസികൾക്ക് വിസയ്ക്ക് അപേക്ഷിക്കാതെ തന്നെ പോകാൻ പറ്റിയ രാജ്യങ്ങൾ ഏതെന്ന് നോക്കിയാലോ?

ജോർജിയ

യൂറോപ്പും ഏഷ്യയും കൂടിച്ചേരുന്നിടത്ത് സ്ഥിതി ചെയ്യുന്ന രാജ്യമാണ് ജോർജിയ. കോക്കസസ് പർവത ഗ്രാമങ്ങളും കരിങ്കടൽ ബീച്ചുകളുമാണ് ഈ സുന്ദര രാജ്യത്തിന്റെ സവിശേഷതകൾ. പന്ത്രണ്ടാം നൂറ്റാണ്ടിലെ വിശാലമായ ഗുഹാ ആശ്രമമായ വാർഡ്‌സിയ, പുരാതനമായ വൈൻ മരങ്ങൾ വളരുന്ന പ്രദേശമായ കഖേതി എന്നിവയ്ക്ക് രാജ്യം പ്രസിദ്ധമാണ്. വൈവിധ്യമാർന്ന വാസ്തുവിദ്യയ്ക്കും, കോബിൾസ്റ്റോൺ തെരുവുകൾക്കും പേരുകേട്ടതാണ് ജോർജിയയുടെ

‌തലസ്ഥാനമായ ടിബിലിസി.

അർമേനിയ

പുതിയ സംസ്കാരങ്ങൾ മനസിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ രാജ്യമാണ് അർമേനിയ. ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലാണ് ഈ രാജ്യം സ്ഥിതിചെയ്യുന്നത്. യുഎഇയിൽ നിന്ന് മൂന്ന് മണിക്കൂർ മാത്രം വിമാനയാത്രയാണ് അർമേനിയയിലേയ്ക്ക്. മനോഹരമായ കത്തീഡ്രലും ആശ്രമങ്ങളും ഉള്ള രാജ്യത്ത് നിരവധി മതപരമായ സ്ഥലങ്ങളുണ്ട്.

അസർബെയ്‌ജാൻ

യുഎഇ നിവാസികൾക്കിടയിൽ വളരെ ജനപ്രിയമായ സ്ഥലമാണ് അസർബെയ്‌ജാന്റെ തലസ്ഥാനമായ ബാക്കു. ഒരു ചെറിയ ഫ്ലൈറ്റ് അകലെയാണ് ഈ നഗരമുള്ളത്. അസർബെയ്‌ജാനിലെ പ്രസിദ്ധമായ ഇന്നർ സിറ്റിയിൽ നിരവധി ടവറുകളും മദ്ധ്യകാല വാസ്തുവിദ്യകളും ആസ്വദിക്കാം. സഞ്ചാരികൾക്ക് കൗതുകമായി ഒരു രാജകൊട്ടാരവുമുണ്ട്.

തായ്‌ലാൻഡ്

തായ്‌ലാൻഡിലെ പ്രത്യേകതകളെക്കുറിച്ച് അറിയാത്തവർ വളരെ വിരളമായിരിക്കും. നഗരജീവിതവും ബീച്ചുകളും ഷോപ്പിംഗുമെല്ലാം ആസ്വദിക്കാൻ പറ്റിയ ഡെസ്റ്റിനേഷനാണ് തായ്‌ലാൻഡ്. ഇന്ത്യയുടെ സമുദ്രാതിർത്തി പ്രകാരം അയൽരാജ്യമാണ് തായ്‌ലാൻഡ്.

ഉസ്ബകിസ്ഥാൻ

യുഎഇയിൽ നിന്നുള്ള യാത്രക്കാർക്ക് താങ്ങാനാവുന്ന മറ്റൊരു ഓപ്ഷനാണ് ഉസ്ബെക്കിസ്ഥാൻ. നിരവധി മനോഹരമായ പള്ളികൾ ഇവിടത്തെ പ്രത്യേകതകളാണ്. വിനോദസഞ്ചാരികളുടെ ശ്വാസം മുട്ടിക്കുന്ന തിരക്കില്ലാതെ അവധി ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ രാജ്യം തിരഞ്ഞെടുക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, UAE, NATIONAL HOLIDAY, VISA FREE, COUNTRIES, UAE RESIDENTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.