SignIn
Kerala Kaumudi Online
Saturday, 27 July 2024 5.54 AM IST

കോഴ്‌സുകൾ തിരഞ്ഞടുക്കേണ്ടത് വിദ്യാർത്ഥികളുടെ താത്പര്യം വിലയിരുത്തി മാത്രം

p

പ്ലസ് ടു വിദ്യാത്ഥികൾ അഭിരുചി, ലക്ഷ്യം, പഠിക്കാനുള്ള കഴിവ്, കോഴ്‌സിന്റെ പ്രസക്തി, പഠിതാവിന്റെ പ്രാപ്തി, ഫീസ് ഘടന, ഉപരിപഠന തൊഴിൽ സാദ്ധ്യതകൾ എന്നിവ വിലയിരുത്തി കോഴ്‌സുകൾ തിരഞ്ഞെടുക്കണം. താത്പര്യമുള്ള വിഷയങ്ങൾക്ക് മുൻഗണന നൽകണം. രക്ഷിതാക്കളും അദ്ധ്യാപകരും മികച്ച തീരുമാനമെടുക്കാൻ വിദ്യാർത്ഥികളെ സഹായിക്കണം. എന്നാൽ, ഒരിക്കലും രക്ഷിതാക്കളുടെ താത്പര്യം വിദ്യാർത്ഥിയുടെ മേൽ അടിച്ചേൽപ്പിക്കരുത്.

എൻജിനിയറിംഗ്, ഡിസൈൻ, മെഡിക്കൽ, ഡെന്റൽ, അഗ്രികൾച്ചർ, വെറ്ററിനറി സയൻസ്, ആർക്കിടെക്ച്ചർ എൻജിനിയറിംഗ്, പ്ലാനിംഗ്, ബയോടെക്‌നോളജി, ഫുഡ് ടെക്‌നോളജി, ഇന്റഗ്രേറ്റഡ് നിയമം, മാനേജ്മെന്റ്, കമ്പ്യൂട്ടർ സയൻസ്, മെഷീൻ ലേണിംഗ്, ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ്, ഓട്ടോമേഷൻ, മോളിക്യൂലാർ ബയോളജി, ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ്, ബയോളജി കോഴ്‌സുകൾ, അക്കൗണ്ടിംഗ്, ബിസിനസ് സ്റ്റഡീസ് തുടങ്ങി നിരവധി കോഴ്‌സുകളുണ്ട്. എൻജിനിയറിംഗ് കോഴ്‌സുകൾ നിരവധി തലങ്ങളിലുണ്ട്. ദേശീയ തലത്തിൽ ഐ.ഐ.ടി, ഐ.ഐ.ഐ.ടി, എൻ.ഐ.ടി, ഐസാറ്റ് തുടങ്ങി നിരവധി സ്ഥാപനങ്ങളുണ്ട്.

എൻജിനിയറിംഗ് പ്രവേശനം

ദേശീയ എൻജിനിയറിംഗ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ മെയിൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് നടത്തുന്നത്. വർഷത്തിൽ രണ്ടു തവണയായി ജനുവരിയിലും, ഏപ്രിലിലും പരീക്ഷ നടത്തും. ആദ്യ പരീക്ഷ ജനുവരി 24 നും ഫെബ്രുവരി ഒന്നിനും ഇടയിലാണ്. രാജ്യത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്‌നോളജി, 100 ഓളം ദേശീയ സാങ്കേതിക വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ബി.ടെക് ബിരുദ പ്രവേശനത്തിനും, ഇന്റഗ്രേറ്റഡ് ബിരുദാനന്തര പ്രവേശനത്തിനും ജെ.ഇ.ഇ മെയിൻ സ്‌കോർ വേണം. ജെ.ഇ. ഇ മെയിൻ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് ഐ.ഐ.ടി പ്രവേശനത്തിനുള്ള ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്ക് യോഗ്യത നേടുന്നത്.

എൻജിനിയറിംഗ്, ആർക്കിടെക്ചർ, പ്ലാനിംഗ് ബിരുദ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. എൻജിനിയറിംഗ് ബിരുദ കോഴ്‌സിന് വേണ്ടി ജെ.ഇ.ഇ മെയ്‌നിന് അപേക്ഷിക്കാൻ പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി/ബയോടെക്‌നോളജി/ബയോളജി/ടെക്‌നിക്കൽവൊക്കേഷണൽ കോഴ്‌സുകൾ പഠിച്ചിരിക്കണം. ബി.ആർക്കിന് മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി പഠിച്ചിരിക്കണം. ബി പ്ലാനിംഗിനും മാത്തമാറ്റിക്‌സ് നിർന്ധമാണ്. പ്ലസ് ടു അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

സംസ്ഥാന തലത്തിൽ സ്റ്റേറ്റ് എൻജിനിയറിംഗ് കോളേജുകളുണ്ട്. കൂടാതെ ഡീംഡ്, സ്വകാര്യ എൻജിനിയറിംഗ് കോളേജുകളുമുണ്ട്. കേരളത്തിൽ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണർ നടത്തുന്ന കീം എൻജിനിയറിംഗ് പ്രവേശന പരീക്ഷ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ സാറ്റ് പരീക്ഷ, വി.ഐ.ടി, അമൃത, എസ്.ആർ.എം എൻജിനിയറിംഗ് തുടങ്ങി നിരവധി പ്രവേശന പരീക്ഷകളുണ്ട്. ഈ വർഷം കീം പ്രവേശന പരീക്ഷ ഓൺലൈനാകാൻ സാദ്ധ്യതയുണ്ട്.

ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവയിൽ താത്പര്യമുള്ളവർ മാത്രമേ എൻജിനിയറിംഗ് കോഴ്‌സുകൾ തിരഞ്ഞെടുക്കാവൂ. എനർജി, ഡാറ്റ, എൻവയൺമെന്റൽ, ഫുഡ്, ഫുഡ് ടെക്‌നോളജി, നുക്ലീയർ, നാനോ, സൈബർ സെക്യൂരിറ്റി, എ.ഐ , ബിഗ് ഡാറ്റ അനലിറ്റിക്‌സ്, ഹൈബ്രിഡ്, ഓട്ടോമൊബൈൽ/ഇലക്ട്രിക്ക് വെഹിക്കിൾ ടെക്‌നോളജി തുടങ്ങി എൻജിനിയറിംഗിൽ നിരവധി ബ്രാഞ്ചുകളുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDUCATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.