SignIn
Kerala Kaumudi Online
Saturday, 27 July 2024 9.25 AM IST

"മാസായി" കല്യാണി, ഗംഭീര പ്രകടനങ്ങളുമായി മറ്റുള്ളവരും; ആകാംക്ഷയുണർത്തി 'ആന്റണി' ട്രെയിലർ

kalyani-priyadarshan

ജോജു ജോർജ്, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്യുന്ന ആന്റണി എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. പൊറിഞ്ചുമറിയം ജോസിന് ശേഷം ജോഷിയും ജോജുവും ഒരുമിക്കുന്ന ആന്റണി മാസ് ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെട്ടതാണ്.

ജോജുവും കല്യാണിയും അച്ഛനും മകളുമായിട്ടാണ് ചിത്രത്തിലെന്നാണ് സൂചന. ഇവരെക്കൂടാതെ ചെമ്പൻ വിനോദ്, വിജയരാഘവൻ, നൈല ഉഷ, ആശ ശരത്ത് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ഐൻസ്റ്റീൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റീൻ സാക്പോൾ നിർമ്മിക്കുന്ന ചിത്രത്തിന് രാജേഷ് വർമ്മ രചന നിർവഹിക്കുന്നു. ഛായാഗ്രഹണം രണദിവെ, എഡിറ്റിംഗ് ശ്യാം ശശിധരൻ. സംഗീത സംവിധാനം - ജേക്സ് ബിജോയ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANTONY MOVIE, JOJU GEORGE, KALYANI PRIYADARSHAN, ASHA SHARATH, NYLA USHA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.