തിരുവനന്തപുരം: കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. പശ്ചിമബംഗാൾ സ്വദേശി രാജ്കുമാർ (34) ആണ് മരിച്ചത്. തിരുവനന്തപുരം വലിയ വേളിയിൽ ഇന്ന് വെെകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം ഉണ്ടായത്.
നിർമാണത്തിന്റെ ഫില്ലർ കുഴി എടുക്കുന്നതിനിടെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. അപകടത്തിൽ ഒരാൾ രക്ഷപ്പെട്ടു. ഏറെ നേരം പണിപ്പെട്ടാണ് പൊലീസും ഫയർഫോഴ്സും രാജ്കുമാറിനെ പുറത്തെടുത്തത്. ഇദ്ദേഹത്തെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞത് രക്ഷാപ്രവർത്തനത്തെ ദുഷ്കരമായി ബാധിച്ചു. രാജ്കുമാറിന്റെ മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |