കാഞ്ഞങ്ങാട്: എഴുത്തുകാരിയും അഭിനേത്രിയുമായ സിജി രാജന്റെ ചെറുകഥ സമാഹാരം -വ്യഥ രാജ്മോഹൻ ഉണ്ണിത്താൻ എം.പി പ്രകാശനം ചെയ്തു. സിജിയുടെ പേരകുട്ടികളായ അഗ്രജും നീരഞ്ജനും പുസ്തകം ഏറ്റുവാങ്ങി. മുൻ ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടൻ അദ്ധ്യക്ഷനായി. അഡ്വ. ടി.കെ സുധാകരൻ പുസ്തകപരിചയം നടത്തി. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ വി.വി പ്രഭാകരൻ, സിനിമാ പ്രവർത്തകൻ ഗോപി കുറ്റിക്കോൽ, കെ.എം സുരേഷ് ബാബു, രഞ്ജു കാർത്ത്യായനി, കൃഷ്ണൻ കുട്ടി ചാലിങ്കാൽ, എൻ. ഗംഗാധരൻ, കെ.കെ നായർ, യു.വി.ജി മടിക്കൈ, ബാലഗോപാലൻ കാഞ്ഞങ്ങാട് എന്നിവർ പ്രസംഗിച്ചു. സിജി രാജൻ മറുപടി പ്രസംഗം നടത്തി. കുമാരൻ നാലപ്പാടം സ്വാഗതവും എസ്.എ.എസ് നമ്പൂതിരി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |