കൊച്ചി: പ്രമുഖ മീഡിയ കമ്പനികളും ലഡാക്കിലെ ഇൻഫർമേഷൻ ടെക്നോളജി വകുപ്പുമായി സഹകരിച്ച്സംഘടിപ്പിച്ച ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കോൺക്ലേവിൽ സംസ്ഥാന ഐ.ടി. മിഷന് ആദരം.
ലേ യിൽ സംഘടിപ്പിച്ച കോൺക്ളേവിൽ ലഡാക്കിലെ ലെഫ്റ്റനന്റ് ഗവർണർ ഡോ. ബി.ഡി. മിശ്ര, ഗവർണറുടെ ഉപദേഷ്ടാവ് ഡോ. പവൻ കോട്വാൾ എന്നിവർ പങ്കെടുത്തു. ലഡാക്ക് സംഘടിപ്പിച്ച ആദ്യ കോൺക്ളേവിൽ വിവിധ സംസ്ഥാനങ്ങൾ പങ്കാളികളായി, ഭരണ നിർവഹണം, പൗരന്മാരുടെ ഇടപടൽ, ഡിജിറ്റലൈസേഷൻ തുടങ്ങിയ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനുള്ള അവാർഡിന് കേരളത്തിന്റെ അക്ഷയ പ്രോജക്ട് അർഹമായി. കേരള സർക്കാരിന്റെ ധനകാര്യ വകുപ്പിന് കീഴിലുള്ള ‘സാമൂഹിക സുരക്ഷാ പെൻഷൻ മസ്റ്ററിംഗിനുള്ള അവാർഡ് കെഎസ്ഐടിഎം ആൻഡ് അക്ഷയ ഡയറക്ടർ അനുകുമാരി സ്വീകരിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |