ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുന്നതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഡിസംബർ 9 മുതൽ 15വരെ വിദേശ പര്യടനത്തിന് പുറപ്പെടും. ഇന്തോനേഷ്യ, സിംഗപ്പൂർ, മലേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിലേക്കാണ് സന്ദർശനം. സിംഗപ്പൂരിലും മലേഷ്യയിലുമായി അദ്ദേഹം ഇന്ത്യൻ പ്രവാസികളുമായും ഇന്തോനേഷ്യയിൽ നയതന്ത്രജ്ഞരുമായും കൂടിക്കാഴ്ച നടത്തും. വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളെയും അദ്ദേഹം കണ്ടേക്കും. വിദേശത്തായതിനാൽ ഡിസംബർ നാലുമുതൽ 22വരെ നടക്കുന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ രാഹുലിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |