മുംബയ്: അഗ്നിവീർ പരിശീലനത്തിലായിരുന്ന മലയാളി യുവതി മുംബയിലെ നേവി ഹോസ്റ്റലിൽ മരിച്ച തൂങ്ങിമരിച്ച നിലയിൽ. പത്തനംതിട്ട അടൂർ സ്വദേശി അപർണ നായരാണ് (20) മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ മുംബയിലെ മലാഡ് വെസ്റ്റിലെ ഐ.എൻ.എസ് ഹംലയിലെ ഹോസ്റ്റൽ മുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടില്ല.
വ്യക്തിപരമായ കാരണത്താൽ ജീവനൊടുക്കിയതാണെന്ന് കരുതുന്നു.
പ്രാഥമിക പരിശീലനം പൂർത്തിയാക്കിയ ശേഷം 15 ദിവസമായി മൽവാനിയിലെ ഹംലയിൽ ഇന്ത്യൻ നേവി ഷിപ്പിൽ പരിശീലനത്തിലായിരുന്നു. തിങ്കളാഴ്ച യുവതി ആൺസുഹൃത്തുമായി വഴക്കിട്ടിരുന്നതായി റിപ്പോർട്ടുണ്ട്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ മൽവാനി പൊലീസ് അന്വേഷണം ആരംഭിച്ചു. നാവിക സേനയും അന്വേഷണത്തിന് ഉത്തരവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |