SignIn
Kerala Kaumudi Online
Saturday, 27 July 2024 12.39 PM IST

വിദേശത്ത് സെറ്റിലാവാൻ ആഗ്രഹിക്കുന്ന യുവതലമുറ അറിയാൻ; പ്രതീക്ഷിക്കുന്നത് പോലെയല്ല കാര്യങ്ങൾ, വൻ നഗരങ്ങൾ പോലും ഇക്കാര്യത്തിൽ പിന്നിൽ

canada

വിദേശത്ത് പോയി പഠിച്ച് അവിടെത്തന്നെ സെറ്റിൽ ആകാൻ ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം യുവാക്കൾ ഇന്ന് ഇന്ത്യയിലുണ്ട്. ഡിഗ്രി, പ്ളസ്‌ടു പഠനം പൂർത്തിയാക്കിയാൽ എത്രയും പെട്ടെന്ന് വിദേശത്ത് പറക്കാൻ ആഗ്രഹിക്കുന്നവരാണ് ഇന്ന് പുതുതലമുറയിൽ കൂടുതലും. ആകർഷകമായ ശമ്പളം, മികച്ച ജീവിതരീതികൾ തുടങ്ങിയവയൊക്കെയാണ് ഇവരെ ആകർഷിക്കുന്നത്.

കാനഡ, ജർമനി, അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളാണ് കൂടുതൽ യുവതീ- യുവാക്കൾ തിരഞ്ഞെടുക്കുന്നത്. എന്നാൽ പുതിയ തലമുറയുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും നിറവേറ്റാൻ ഈ രാജ്യങ്ങൾക്ക് സാധിക്കുന്നുണ്ടോയെന്ന് ചോദിച്ചാൽ ഇല്ലെന്ന് പുതിയൊരു പഠനം തെളിയിക്കുന്നു.

രാജ്യത്ത് ജോലി ചെയ്യുന്ന 'ജനറേഷൻ ഇസെഡിന്റെ' ആവശ്യങ്ങൾ നിറവേറ്റാൻ കാനഡയിലെ വലിയ നഗരങ്ങൾക്ക് പറ്റുന്നില്ലെന്ന് അടുത്തിടെ പുറത്തിറങ്ങിയ റിപ്പോർട്ടിൽ പറയുന്നു. ആരാണ് GEN Z അഥവാ ജനറേഷൻ ഇസെഡ്? എന്തുകൊണ്ട് അവരുടെ പ്രതീക്ഷകളും ഉയർന്ന ചിന്താഗതികളും നിറവേറ്റാൻ കാനഡ പോലുള്ള വലിയ, സമ്പന്ന രാജ്യത്തിന് സാധിക്കാതെ വരുന്നു?

ജനറേഷൻ ഇഡെഡ്

1997നും 2012നും ഇടയിൽ ജനിച്ചവരെ വിശേഷിപ്പിക്കുന്ന പേരാണ് ജനറേഷൻ ഇഡെസ് അഥവാ ജൻ ഇസെഡ്. നിലവിൽ 26നും പതിനൊന്നിനും ഇടയിൽ പ്രായമുള്ളവരായിരിക്കും ഇത്. ഇവരിൽ 18നും 26നും ഇടയിൽ പ്രായമുള്ളവരാണ് വിദേശത്ത് പഠിക്കാനും സെറ്റിൽ ആകാനും സ്വപ്‌നം കാണുന്നത്. ഇതിനായി സ്‌കൂൾ കാലം മുതൽ തയ്യാറെടുപ്പുകൾ നടത്തുന്നവരും ഇക്കൂട്ടത്തിലുണ്ടാവും. കാനഡയിൽ മാത്രം 6.7 ദശലക്ഷം പേരാണ് ഈ പ്രായപരിധിയിലുള്ളത്. കാനഡയിൽ ഏറ്റവും വേഗത്തിൽ വളരുന്ന രണ്ടാമത്തെ തലമുറയും ഇവരാണ്.

തങ്ങളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും ചോദിച്ചുവാങ്ങാനും ഉറക്കെ പറയാനും ഒട്ടും മടിയില്ലാത്തവരാണ് ഇവർ. അധികം താമസിയാതെ ഇവരുടെ മുൻഗണനകൾ സമൂഹത്തിന്റെ മുൻഗണനകളായി മാറും. ജൻ ഇസെഡ് ആണ് സമൂഹത്തിൽ ഏറ്റവും വേഗതയിൽ വളർന്നുകൊണ്ടിരിക്കുന്ന തലമുറ എന്നതിനാൽ ഇവർ വിവിധ മേഖലകളിൽ ചെലുത്തുന്ന സ്വാധീനവും വലുതായിരിക്കും.

പോലുള്ള വമ്പൻ നഗരങ്ങളിൽ സംഭവിക്കുന്നതെന്ത്?

ജോലിയും ജീവിതവും തമ്മിലുള്ള ബാലൻസ്, ജീവിതച്ചെലവുകൾ, മാനസികാരോഗ്യം എന്നിവയ്ക്ക് ജൻ ഇസെഡ് വളരെ പ്രാധാന്യം നൽകുന്നതായി 'റിയൽ എസ്റ്റേറ്റ് കമ്പനി പോയിന്റ്‌ 2' റിപ്പോ‌ർട്ടിൽ വ്യക്തമാക്കുന്നു. ഇതിന്റെ ഫലമായി വലിയ നഗരങ്ങളിൽ നിന്ന് മാറി ചെലവുകൾ കുറഞ്ഞ സ്ഥലത്ത് ജീവിക്കാൻ ഇവർ ആഗ്രഹിക്കുന്നു.

വലിയ നഗരങ്ങളിലെ തിരക്കുകളും ജോലി സമ്മർദ്ദങ്ങളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കാൻ വലിയൊരു ശതമാനം ജൻ ഇസെഡ് യുവാക്കളും ഇഷ്ടപ്പെടുന്നില്ല. ജെൻ ഇസെഡിന്റെ ഹൃദയം കീഴടക്കിയ കനേഡിയൻ നഗരങ്ങളിൽ ജനസംഖ്യ മൂന്ന് ലക്ഷത്തിനോ രണ്ട് ലക്ഷത്തിനോ താഴെയാണെന്ന് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു. ജെൻ ഇസെഡ് ഇഷ്ടപ്പെടുന്ന കനേഡിയൻ നഗരങ്ങളിൽ ആദ്യ പത്തിൽ മോൺട്രിയൽ ഒഴിച്ച് മറ്റൊരു വലിയ ബിസിനസ് നഗരവും ഉൾപ്പെടുന്നില്ല എന്ന യാഥാർത്ഥ്യത്തിലേയ്ക്കാണ് ഇത് വെളിച്ചം വീശുന്നത്.

ജെൻ ഇസെഡിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്ന അഥവാ തയ്യാറായിട്ടുള്ള കനേഡിയൻ നഗരങ്ങളിൽ ആദ്യ പത്തിൽ മുന്നിലുള്ളത് സെന്റ് ജോൺസ് ആണ്. നൂറിൽ 64.90 ആണ് ഈ നഗരത്തിന്റെ സ്‌കോർ. ഒരു ജെൻ ഇസെഡറിന്റെ ജീവിത രീതികൾക്ക് ഏറ്റവും പറ്റിയ നഗരം സ്റ്റാർ സിറ്റിയെന്ന് അറിയപ്പെടുന്ന സെന്റ് ജോൺസ് ആണെന്ന് കനേഡിയയിലെ യുവതീ-യുവാക്കൾ വോട്ട് ചെയ്യുന്നു.

സെന്റ് ജോൺസിൽ ഒരു മാസത്തെ ജീവിതച്ചെലവ് ഏകദേശം 1,600 ഡോളർ (ഒന്നര ലക്ഷത്തോളം രൂപ) ആണ്. ഈ നഗരത്തിൽ12നും 34നും ഇടയിൽ പ്രായമുള്ളവരുടെ മാനസികാരോഗ്യ നിരക്ക് വളരെ ഉയരെയാണെന്നതും സെന്റ് ജോൺസിനെ ജെൻ ഇസെഡേഴ്‌സിന്റെ ഇടയിൽ പ്രിയപ്പെട്ടതാക്കുന്നു.

നൂറിൽ 64.73 പോയിന്റുമായി ക്യൂബെക് സിറ്റിയാണ് പട്ടികയിൽ രണ്ടാമതുള്ളത്. ലെവിസ്, ഷെർബ്രൂക്ക്, ട്രോയിസ്- റിവെറീസ്, സാഗ്വാനേയ്, ഗാറ്റിനോ, മോൺട്രിയൽ, ടെറേബോൺ, ക്യൂ എന്നിവയാണ് പട്ടികയിൽ പിന്നാലെയുള്ള നഗരങ്ങൾ.

റിപ്പോ‌ർട്ടിലെ പ്രധാന കാര്യങ്ങൾ

സാമ്പത്തിക ഭദ്രത, മാനസികാരോഗ്യം, സ്വയംഭരണം തുടങ്ങി തങ്ങൾക്ക് എന്താണ് വേണ്ടതെന്ന് നല്ലപോലെ അറിയാവുന്നവരാണ് ജെൻ ഇസഡേഴ്‌സ് എന്ന് റിപ്പോർട്ടിൽ പറയുന്നു. മുൻ തലമുറകളേക്കാൾ തങ്ങളുടെ ആവശ്യങ്ങൾ ചോദിച്ച് വാങ്ങാൻ മടിയില്ലാത്തവരുമാണ് ഇവർ. കോംപ്രമൈസ് ചെയ്യാൻ ഇവർ ഒട്ടും താത്‌പര്യപ്പെടുന്നില്ല. മില്ലേനിയൽസ് (1981നും 1996നും ഇടയിൽ ജവിച്ചവർ) 'കിട്ടിയിരുന്നെങ്കിൽ' എന്ന് പറഞ്ഞിടത്ത് ജെൻ ഇസഡേഴ്‌സ് 'കിട്ടിയേ പറ്റുകയുള്ളൂ' എന്ന് പറയുന്നു. യുവതലമുറയ്ക്ക് വിലപേശാൻ പറ്റാത്ത മേഖലകളിലേയ്ക്ക് ചുവടുമാറ്റാൻ കഴിഞ്ഞില്ലെങ്കിൽ വൻ നഗരങ്ങൾക്ക് പേരിൽ മാത്രമായി ഒതുങ്ങേണ്ടി വരുന്നു.

വാൻകൂവർ, എഡ്മന്റൺ തുടങ്ങിയ നഗരങ്ങൾ ശരാശരി വരുമാനത്തിൽ ഏറ്റവും ഉയർന്ന സ്ഥാനത്താണ്. റിമോട്ട് വർക്ക് അഡോപ്ഷനിൽ ടൊറന്റോ ഉയർന്ന സ്ഥാനത്തുമുണ്ട്. എന്നിരുന്നാലും ഈ നഗരങ്ങൾക്ക് മൊത്തത്തിൽ കുറഞ്ഞ സ്കോർ മാത്രമാണ് സർവേയിൽ നേടാനായത്.

കാനഡയുടെ 2021ലെ സെൻസസ് റിപ്പോർട്ടുകളിൽ നിന്നും പ്രദേശങ്ങളെക്കുറിച്ചുള്ള നഗരതല റിപ്പോർട്ടുകളിൽ നിന്നുമാണ് പഠനത്തിനായി വിവരങ്ങൾ ശേഖരിച്ചത്. ജനസംഖ്യാശാസ്‌ത്രവും വിദ്യാഭ്യാസവും, സമ്പദ്‌വ്യവസ്ഥയും റിയൽ എസ്റ്റേറ്റും, സമൂഹവും പരിസ്ഥിതിയും, ആരോഗ്യവും ക്ഷേമവും എന്നിങ്ങനെ നാല് വിഭാഗങ്ങളെ അടിസ്ഥാനമാക്കി കാനഡയിലെ ഏറ്റവും വലിയ 50 മുനിസിപ്പാലിറ്റികളിലാണ് പഠനം നടത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CANADA, GEN Z, GEN Z NEEDS, EXPECTATIONS, EXPATRIATE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.