SignIn
Kerala Kaumudi Online
Saturday, 27 July 2024 6.25 AM IST

ഇലാൻസ് 'പേഴ്‌സണൽ ഫിനാൻസ് സമ്മിറ്റ്' ശ്രദ്ധേയമായി​

vlcnc
കുട്ടികളിൽ ഫിനാൻസ് പഠനം എളുപ്പമാക്കുവാനുള്ള ഇലാൻസ്‌ ഫിൻക്വസ്റ്റ് എന്ന പുസ്തകത്തിന്റെ പ്രകാശനം ഇലാൻസ്‌ സി.ഇ.ഒ ജിഷ്ണു.പി.വി., ഫിനാൻസ് വി​ദഗ് ദ്ധൻ ഉത്തര രാമകൃഷ്ണൻ, നിഖിൽ കെ.ജി., ഡോ.വി.കെ. വിജയകുമാർ, ബാബു കെ.എ. ഇലാൻസ്‌ ഡയറക്ടർമാരായ അക്ഷയ് ലാൽ, അരുൺ കുമാർ എന്നിവർ ചേർന്നു നിർവഹിക്കുന്നു

കോഴിക്കോട്: വിദ്യാർത്ഥികൾക്ക് പുറമെ സമൂഹത്തിലെ വിവിധമേഖലയുള്ളവർക്ക് സാമ്പത്തിക വിഷയത്തിൽ ശാസ്ത്രീയ പരിശീലനം ലക്ഷ്യമിട്ട് പ്രമുഖ കൊമേഴ്‌സ് പരിശീലന കേന്ദ്രമായ 'ഇലാൻസി​'ന്റെ നേതൃത്വത്തിൽ നടന്ന മലബാറിലെ ആദ്യ 'പേഴ്‌സണൽ ഫിനാൻസ് സമ്മിറ്റ്' ശ്രദ്ധേയമായി.
വ്യക്തികളുടെ ജീവിത വിജയത്തിന് പണം സമ്പാദിച്ചാൽമാത്രം പോരെന്നും ശാസ്ത്രീയമായ രീതിയിൽ സമ്പത്ത് കൈകാര്യംചെയ്യാൻ പരിശീലനം നേടേണ്ടതുണ്ടെന്നും സമ്മിറ്റിൽ പങ്കെടുത്ത് സാമ്പത്തിക വിദഗ്ധർ.
തെക്കേഇന്ത്യയിലെ മുൻനിര കേമേഴ്‌സ് പരിശീലന കേന്ദ്രമായ 'ഇലാൻസ്', സാമ്പത്തികവിഷയങ്ങളിലെ അറിവ് ക്ലാസ് മുറികളിൽ നിന്ന് സമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് വിവിധ വിഷയങ്ങളിൽ പ്രാവീണ്യമുള്ള വ്യക്തികളെ പങ്കെടുപ്പിച്ച് സമ്മിറ്റ് നടത്തിയത്.
പ്രമുഖ ഓൺലൈ ട്രേഡിംഗ് സ്ഥാപനമായ 'ജിയോജിത്' ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്റ്റാറ്റർജിസ്റ്റ് ഡോ. വി.കെ. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി.
വിവിധ മേഖലകളിലെ വിദഗ്ധരായ ഉത്തര രാമകൃഷ്ണൻ, നിഖിൽ. കെ.ജി (മ്യൂച്ചൽഫണ്ട് ആൻഡ് ഇൻവെസ്റ്റ്‌മെന്റ്), കെ.എ. ബാബു (ബാങ്കിംഗ്), ജിസ് കോട്ടുകപ്പള്ളി (വായ്പ മാനേജ്‌മെന്റ്), സഞ്ജീവ് കുമാർ.ജി (ഇൻഷ്വറൻസ്), ജീവൻ കുമാർ. കെ.സി (സാമ്പത്തിക ആസൂത്രണവും റിട്ട. ജീവിതവും), ഹരികൃഷ്ണൻ (റിയൽ എസ്റ്റേറ്റിലെ നിക്ഷേപ സാദ്ധ്യതകൾ) എന്നിവർ സെമിനാറിൽ പങ്കെടുത്തു.
സാമ്പത്തിക അച്ചടക്കവും സമ്പാദ്യശീലവും ചെറുപ്രായത്തിൽതന്നെ വളർത്തിയെടുക്കുക എന്ന ലക്ഷ്യവുമായി പുറത്തിറക്കിയ 'ഇലാൻസ് ഫിൻബുക്കി'ന്റെ പ്രകാശനവും ചടങ്ങിൽ നടന്നു. വിഷയാവതാരകരും ഇലാൻസ് സി.ഇ.ഒ ജിഷ്ണു പി.വിയും ചേർന്ന് പ്രകാശനം നിർവഹിച്ചു.

എരഞ്ഞിപ്പാലം ട്രൈപെന്റയിൽ നടന്ന സെമിനാറിൽ വിദ്യാർത്ഥികൾക്ക് പുറമെ വിവിധരംഗത്തുള്ള 200 ഓളം പേർ പങ്കെടുത്തു.
സമൂഹത്തിലെ എല്ലാരംഗത്തുള്ളവരും സാമ്പത്തികകാര്യങ്ങളിൽ പ്രാഥമികമായ അറിവുകൾ നേടേണ്ടത് അത്യാവശ്യമാണെന്നും ഇതിനായി ബിസിനസ് സംരംഭകരടക്കമുള്ളവർക്കായി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന് അദ്ധ്യക്ഷത വഹിച്ച 'ഇലാൻസ് സി.ഇ.ഒ ജിഷ്ണു പറഞ്ഞു. അക്ഷയ് ലാൽ സ്വാഗതവും നിഖിൽ മുരളി നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.