കൊല്ലം: പുനലൂര്‍ ദേശീയപാതയില്‍ വാഹനാപകടത്തില്‍ മുന്‍ കായികതാരവും ദേശീയ മെഡല്‍ ജേതാവുമായ ഓംകാര്‍ നാഥ് (25) മരിച്ചു. കൊല്ലം - തിരുമംഗലം ദേശീയപാതയില്‍ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കേറ്റ് ആശുപത്രിയിലാണ്. തിരുവനന്തപുരം റൂറല്‍ എസ്പി ക്യാമ്പിലെ ഹവീല്‍ദാറാണ് ഓംകാര്‍ നാഥ്.
പുനലൂര്‍ വാളക്കോട് പള്ളിക്ക് സമീപം നിയന്ത്രണം വിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അപകടനില തരണം ചെയ്തുവെന്ന് പൊലീസ് അറിയിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് യുവാവ് ഇപ്പോള്‍. എംഎ കോളേജ് മുന്‍ കായികതാരമാണ് ഓംകാര്‍ നാഥ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |