കൊച്ചി: ആജീവനാന്ത വരുമാനവും ഇൻഷ്വറൻസ് പരിരക്ഷയുമായി പുതിയ ജീവൻ ഉത്സവ് പ്ലാൻ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ (എൽ.ഐ.സി) അവതരിപ്പിച്ചു. വ്യക്തിഗത, സേവിംഗ് സമ്പൂർണ ലൈഫ് ഇൻഷുറൻസ് പദ്ധതിയായ ഇതിൽ ഏറ്റവും കുറഞ്ഞ പ്രീമിയം അടക്കൽ കാലാവധി അഞ്ച് വർഷവും പരമാവധി 16 വർഷവുമാണ്. 65 വയസ് വരെ ഈ പദ്ധതിൽ ചേരാം. വരുമാനത്തിനായി രണ്ട് ഒപ്ഷനുകളുണ്ട്. മൂന്ന് മുതൽ ആറ് വർഷങ്ങൾക്കു ശേഷം എല്ലാം വർഷവും അടിസ്ഥാന ഇൻഷ്വറൻസ് തുകയുടെ 10 ശതമാനം വരുമാനമായി ലഭിക്കുന്ന ഓപ്ഷനും, വർഷംതോറും വർധിക്കുന്ന ഈ തുക പിന്നീട് ഇഷ്ടാനുസരം പിൻവലിക്കാവുന്ന ഫ്ളെക്സി ഇൻകം ഓപ്ഷനും ലഭ്യമാണ്. അധിക പണ ആവശ്യങ്ങൾക്കായി വായ്പാ മാർഗവും ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |