SignIn
Kerala Kaumudi Online
Sunday, 03 March 2024 7.59 PM IST

ഉഗാണ്ട ലോകകപ്പിന്

cricket

വിൻഡ്‌ഹോക്ക് : 2024ലെ ഐ.സി.സി ട്വന്റി -20 ലോകകപ്പിന് യോഗ്യത നേടി ആഫ്രിക്കൻ ടീമായ ഉഗാണ്ട. 20 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 20-ാമത്തെ ടീമായാണ് ഉഗാണ്ട യോഗ്യത നേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നമീബിയയും യോഗ്യത നേടിയിരുന്നു, ട്വന്റി 20 ലോകകപ്പ് കളിക്കുന്ന അഞ്ചാമത്തെ ആഫ്രിക്കൻ രാജ്യമാണ് ഉഗാണ്ട. നമീബിയയിൽ നടക്കുന്ന യോഗ്യതാ റൗണ്ട് ടൂർണമെന്റിൽ റുവാണ്ടയെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചാണ് ഉഗാണ്ട ലോകകപ്പ് ബർത്ത് ഉറപ്പിച്ചത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റുവാണ്ട 18.5 ഓവറിൽ 65 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഉഗാണ്ട 8.1 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ആഫ്രിക്കൻ ഫേവറിറ്റുകളായ സിംബാബ്‌വെയ്ക്ക് ഏകദിന ലോകകപ്പിന് പിന്നാലെ ട്വന്റി -20 ലോകകപ്പിനും യോഗ്യത നേടാൻ കഴിഞ്ഞില്ല.

20 ടീമുകൾ

ആതിഥേയരായ യു.എസ്.എ, വെസ്റ്റിൻഡീസ് എന്നിവർക്കൊപ്പം ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, നെതർലാൻഡ്സ്, ന്യൂസിലാൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, അയർലാൻഡ്, സ്‌കോട്ട്ലാൻഡ്, പാപുവ ന്യൂ ഗിനി, കാനഡ, നേപ്പാൾ, ഒമാൻ, നമീബിയ, ഉഗാണ്ട എന്നിവരാണ് 2024 ജൂൺ നാലു മുതൽ 30 വരെ നടക്കുന്ന ലോകകപ്പിനായി യോഗ്യത നേടിയ ടീമുകൾ.

ഈ 20 ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് പ്രാഥമിക മത്സരങ്ങൾ. ഓരോ ഗ്രൂപ്പിൽ നിന്നും മുന്നിലെത്തുന്ന ആദ്യത്തെ രണ്ട് ടീമുകൾ സൂപ്പർ എട്ടിലേക്ക് മുന്നേറും. ഈ എട്ട് ടീമുകളെ വീണ്ടും രണ്ട് ഗ്രൂപ്പുകളാക്കി ഓരോ ഗ്രൂപ്പിലും മുന്നിലെത്തുന്ന രണ്ട് ടീമുകൾ സെമിയിലേക്ക് മുന്നേറും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.