SignIn
Kerala Kaumudi Online
Saturday, 27 July 2024 6.10 AM IST

 ഗവർണർ രാജിവയ്ക്കണം: എം.വി.ജയരാജൻ

k

കണ്ണൂർ: കണ്ണൂർ വി.സി പുനർനിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി ഗവർണർക്കുള്ള തിരിച്ചടിയെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ.

ബാഹ്യ ഇടപെടൽ എവിടെനിന്ന് സംഭവിച്ചെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ലെങ്കിലും കോടതിയുടെ പരാമർശം ഗവർണർക്കെതിരെയാണ്. ഗവർണർക്ക് ആ സ്ഥാനത്ത് ഇരിക്കാൻ അവകാശമില്ല. വി.സി കോടതി വിധി അംഗീകരിച്ചതുപോലെ ഗവർണറും രാജിവയ്ക്കണം. വി.സി പുനർപരിശോധനാ ഹർജി കൊടുക്കുന്നില്ലെന്ന് പറഞ്ഞത് അന്തസ്സുള്ള നിലപാടാണ്. അതുപോലൊരു മാന്യത ഗവർണർക്കില്ല. സുപ്രീംകോടതി കണ്ടെത്തിയത് ഗവർണർ ബാഹ്യസമ്മർദ്ദത്തിന് കീഴടങ്ങിയെന്നാണ്. കോടതി വിധി സർക്കാരിനെതിരല്ല. ബാഹ്യ സമ്മർദ്ദത്തിന് സർക്കാർ വിധേയമായെന്നൊരു വാചകം വിധിയിലില്ലെന്നും ജയരാജൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.