പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബി.വോക് സോഫ്റ്റ്വെയർ ഡെവലപ്പ്മെന്റ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ (2021 അഡ്മിഷൻ റഗുലർ, 2018, 2019, 2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് ഒക്ടോബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 4 മുതൽ മാറമ്പള്ളി എം.ഇ.എസ് കോളേജിൽ നടക്കും.
വൈവ വോസി
അഞ്ചാം സെമസ്റ്റർ ബി.വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മനേജ്മെന്റ്, ടൂറിസം അഡ്മിനിസ്ട്രേഷൻ ആൻഡ് ഹോസ്പിറ്റാലിറ്റി (2021 അഡ്മിഷൻ റഗുലർ, 2018, 2019, 2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് പുതിയ സ്കീം ഒക്ടോബർ 2023) പരീക്ഷയുടെ വൈവ വോസി 4 മുതൽ നടക്കും.
പരീക്ഷാഫലം
അഫിലിയേറ്റഡ് കോളജുകളിലെ ഇന്റഗ്രേറ്റഡ് എം.എ/ എം.എസ്സി പ്രോഗ്രാമുകളുടെ ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ (2022 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ 13 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |