തിരുവനന്തപുരം: ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിൽ നിയമവിരുദ്ധമായി ഇടപെട്ട മുഖ്യമന്ത്രിയും മന്ത്രി ബിന്ദുവും രാജിവയ്ക്കണമെന്നും തെറ്റായ നിയമോപദേശം നൽകിയ അഡ്വക്കേറ്റ് ജനറലിനെ പുറത്താക്കണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു. സർവകലാശാലയുടെ സ്വയംഭരണത്തിൽ നിരന്തരം ഇടപെടുന്ന സർക്കാരിനുള്ള പ്രഹരമാണ് കോടതി ഉത്തരവ്. 9വാഴ്സിറ്റികളിൽ വി.സി നിയമനം ഉടൻ നടത്തണമെന്നും ഗവർണറോട് കമ്മിറ്റി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |